പീയൂഷ് ഗോയല്‍ ഇന്ത്യയുടെ ധനമന്ത്രി

Published : Jan 24, 2019, 09:40 AM ISTUpdated : Jan 24, 2019, 09:45 AM IST
പീയൂഷ് ഗോയല്‍ ഇന്ത്യയുടെ ധനമന്ത്രി

Synopsis

ചൊവ്വാഴ്ച്ച ന്യൂയോര്‍ക്കിലായിരുന്നു ജെയ്റ്റിലിക്ക് ശസ്ത്രക്രിയ നടന്നത്. ഇത് രണ്ടാം തവണയാണ് പീയൂഷ് ഗോയല്‍ ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

ദില്ലി: റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് ധനമന്ത്രിയുടെ അധികച്ചുമതല നല്‍കി. ശസ്ത്രക്രിയക്ക് ശേഷം അരുണ്‍ ജെയ്റ്റിലിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ച വിശ്രമം നിര്‍ദ്ദേശിച്ചതോടെയാണ് ധനമന്ത്രിയുടെ ചുമതല പീയൂഷ് ഗോയലിന് കൈമാറിയത്. 

ചൊവ്വാഴ്ച്ച ന്യൂയോര്‍ക്കിലായിരുന്നു ജെയ്റ്റിലിക്ക് ശസ്ത്രക്രിയ നടന്നത്. ഇത് രണ്ടാം തവണയാണ് പീയൂഷ് ഗോയല്‍ ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ധനവകുപ്പിനൊപ്പം ജെയ്റ്റിലി വഹിച്ചിരുന്ന കോര്‍പറേറ്റ് കാര്യവകുപ്പിന്‍റെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.

ഇതോടെ, ഫെബ്രുവരി ഒന്നിലെ എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരണം പീയൂഷ് ഗോയലാകും നിര്‍വഹിക്കുക. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?