Alia Bhatt-Ranbir Kapoor Wedding : നാല് ദിവസത്തെ ആഘോഷം; ആലിയ- രൺബീർ വിവാഹം 14നെന്ന് കുടുംബം

Published : Apr 09, 2022, 01:04 PM ISTUpdated : Apr 09, 2022, 01:08 PM IST
Alia Bhatt-Ranbir Kapoor Wedding : നാല് ദിവസത്തെ ആഘോഷം; ആലിയ- രൺബീർ വിവാഹം 14നെന്ന് കുടുംബം

Synopsis

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയയും വിവാഹിതരാകുന്നത്. 

ലിയ-റൺബീർ(Alia Bhatt-Ranbir Kapoor Wedding) എന്നിവരുടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം 14 ന് വിവാഹിതരാകുമെന്ന് റോബിൻ ഭട്ട് വ്യക്തമാക്കി. നാല് ദിവസം നീണ്ടും നിൽക്കുന്ന വിവാഹമാകും നടക്കുകയെന്ന് റോബിന്‍ പറയുന്നു. 

ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. 13 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്നും റോബിൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. 

ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയയും വിവാഹിതരാകുന്നത്. രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന്‍ ചെയ്തപ്പോഴായിരുന്നു. രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആലിയയും സിനിമയില്‍ അരങ്ങേറി. രണ്ടു പേരും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു. 

2017ല്‍ രണ്‍ബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും അടുക്കുന്നത്. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.

അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ 'റണ്‍വേ 34', പുതിയ അപ്‍ഡേറ്റുമായി അമിതാഭ് ബച്ചൻ

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതകൊണ്ട് പ്രേക്ഷകശ്രദ്ധയിലെത്തിയതാണ് 'റണ്‍വേ 34'. അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര സ്ഥാനത്ത്. 'റണ്‍വേ 34' ചിത്രത്തിന്റെ  പുതിയ ട്രെയിലറിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത (Runway 34).

'റണ്‍വേ 34' ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചുള്ള അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമയാണ്. 150 യാത്രക്കാരുമായി ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ യാത്ര നടത്തുകയാണ്. 29ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 'റണ്‍വേ 34'ന്റെ പുതിയ ട്രെയിലര്‍ ഏപ്രില്‍ 11ന് കാണാമെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ഇതാദ്യമായിട്ടല്ല അജയ് ദേവ്‍ഗണ്‍ സംവിധായകന്റെ വേഷത്തില്‍ എത്തുന്നത്. 'യു മേ ഔര്‍ ഹം', 'ശിവായ്' എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.

രാകുല്‍ പ്രീത് സിംഗ് നായികയാകുന്ന 'റണ്‍വേ 34' യില്‍ അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അമര്‍ മൊഹിലെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'മൈദാൻ' എന്ന ചിത്രവും അജയ് ദേവ്‍ഗണിന്റെതായി റിലീസ് ചെയ്യാനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു