'ടീച്ചറി'ല്‍ പൊളിച്ചടുക്കി അമലാ പോള്‍; ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Published : Dec 02, 2022, 02:21 PM ISTUpdated : Dec 02, 2022, 02:27 PM IST
 'ടീച്ചറി'ല്‍ പൊളിച്ചടുക്കി അമലാ പോള്‍; ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Synopsis

ആദ്യ ഷോയ്ക്ക് ടീച്ചര്‍ കണ്ടിറങ്ങിയവരെല്ലാം പടം കൊള്ളാമെന്ന അഭിപ്രായത്തിലായിരുന്നു. പ്രത്യേകിച്ചും അമലാ പോള്‍ ഗംഭീര അഭിനയം കാഴ്ചവച്ചെന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. 


ഞ്ച് വര്‍ഷത്തെ ഇടവേളയിക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന അമലാ പോള്‍, പ്രധാന കഥാപാത്രമായി അഭിനയിച്ച പടമാണ് 'ടീച്ചര്‍'.  ആദ്യ ഷോയ്ക്ക് ടീച്ചര്‍ കണ്ടിറങ്ങിയവരെല്ലാം പടം കൊള്ളാമെന്ന അഭിപ്രായത്തിലായിരുന്നു. പ്രത്യേകിച്ചും അമലാ പോള്‍ ഗംഭീര അഭിനയം കാഴ്ചവച്ചെന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. വിവേകാണ് ടീച്ചറിന്‍റെ സംവിധാകന്‍. അനു  മൂത്തേടത്താണ് ഛായാഗ്രഹണം. കൊല്ലമാണ് ചിത്രത്തിന്‍റെ പ്രധാന ലോക്കേഷന്‍. 

ആദ്യ പ്രദര്‍ശനം കണ്ടിറങ്ങിയ അമലാ പോള്‍ ഇത്തരമൊരു ചിത്രത്തിലൂടെ വീണ്ടു മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചര്‍'. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മാണം. 

വിനോദ് ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.   'ടീച്ചറു'ടെ കഥ സംവിധായകൻ വിവേകിന്‍റെതാണ്. തിരക്കഥാ രചനയില്‍ യുവകഥാകൃത്ത് പി വി ഷാജികുമാറും ഒപ്പമുണ്ട്.   'അച്ചായൻസ്' എന്ന ചിത്രത്തില്‍  2017 ലാണ് അമലാ പോള്‍ അവസാനമായി അഭിനയിച്ച മലയാള ചിത്രം. പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'ആടുജീവിത'ത്തില്‍ അമലാ പോള്‍ പ്രധാന കഥാപാത്രമായുണ്ട്. മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിലും അമലാപോള്‍ അഭിനയിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ അമലാ പോളിന്‍റെതായി പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ 'അതോ അന്ത പറവൈ പോല' ആണ്.

കൂടുതല്‍ വായിക്കാന്‍:   അമലാ പോള്‍ നായികയായി 'ടീച്ചര്‍', ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹൻലാല്‍
 

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു