സംഭവ ബഹുലമായ രാത്രി, 'മുരുകനെ' തേടിയെത്തിയ വള്ളിക്കെട്ടുകൾ; ഭീഷ്മർ റിവ്യു

Published : Mar 20, 2026, 03:02 PM IST
Bhishmar

Synopsis

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളായ ഭീഷ്മർ ചിത്രത്തിന്‍റെ റിവ്യു.

രു ദിവസം രാത്രി ഇരുട്ടി വെളുക്കുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളുമായി നിരവധി സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. ക്രൈം, ഇൻവെസ്റ്റി​ഗേഷൻ തുടങ്ങിയ ജോണറിലുള്ളതായിരിക്കും ഇത്തരം സിനിമകൾ. പാത്രിരാത്രി എന്ന സിനിമയാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. എന്നാൽ ഈ ജോണറിൽ നിന്നെല്ലാം മാറി ഒരു രാത്രിയിൽ നടക്കുന്ന പ്രണയവും സംഘർഷങ്ങളും നൊമ്പരവും കോമഡിയും എല്ലാം കൂട്ടിച്ചേർത്തൊരു ചിത്രം ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളായ ഭീഷ്മർ ആണ് ആ ചിത്രം. റൊമാന്റിക്- കോമഡി-ഫാമിലി എന്റർടെയ്നർ എന്ന് ഒറ്റവാക്കിൽ ഭീഷ്മറെ വിശേഷിപ്പിക്കാം.

പാലക്കാട് പശ്ചാത്തലത്തിലാണ് ഭീഷ്മറിന്റെ കഥ നടക്കുന്നത്. മുരുകൻ എന്ന പച്ചക്കറിക്കടക്കാരന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ആക്സിഡന്റ് സീനോടെയാണ് സിനിമയുടെ തുടക്കം. ശേഷം പാലക്കാട് അ​ഗ്രഹാരവും അവിടെയുള്ള മുരുകന്റേയും ​ഗൗരിയുടേയും ജീവിതത്തിലേക്ക് പ്രേക്ഷകനെ സിനിമ കൊണ്ടുപോകുന്നു. തന്റെ നഷ്ടപ്രണയവും പേറി മുന്നോട്ട് പോകുന്ന മുരുകന്റെ ജീവിതത്തിലേക്ക് ഒരു ദിവസം രാത്രി അരവിന്ദന്‍ എന്ന യുവാവ് കടന്നു വരുന്നു. പതിയെ ഇയാൾ സ്നേഹിക്കുന്ന റസിയ എന്ന യുവതിയും. ശേഷം മുരുകന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം.

മുകളിൽ പറഞ്ഞ കഥാപാത്രങ്ങൾക്കൊപ്പം മറ്റു ചിലരും കൂടി വരുന്നതോടെ സിനിമ വേറൊരു തലത്തിലേക്ക് പോകുന്നുണ്ട്. അരവിന്ദിന്‍റേയും റസിയയുടേയും പ്രണയം ഒരുവശത്തു കൂടെ പോകുമ്പോൾ അതിന് സമാന്തരമായി തന്നെ മരുകന്റെ നഷ്ടപ്രണയവും പറഞ്ഞ് പോകുന്നുണ്ട്. ഏറ്റവും ഒടുവിൽ ഈ പ്രണയങ്ങൾ എവിടെ ചെന്നവസാനിക്കുന്നു എന്നതാണ് ഭീഷ്മറിലെ രസകരമായ കാര്യം. മുരുകൻ എന്ന വേഷം ചെയ്തിരിക്കുന്നത് ധ്യാന് ശ്രീനിവാസനാണ്. പച്ചക്കറിക്കടക്കാരനും പ്രണയ നൈരാശ്യമുള്ള കാമുകനും മാസ് പരിവേഷവും ധ്യാനിന്റെ കയ്യിൽ ഭ​ദ്രമായി തന്നെയുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്റെ വേഷം സസ്പെൻസ് ആണ്. ആ കഥാപാത്രത്തിന് വേണ്ടത് ഉണ്ണി നൽകിയിട്ടുണ്ട്.

ദിവ്യ പിള്ളയുടെ ​ഗൗരിയും അമേര അവതരിപ്പിച്ച റസിയ എന്ന കഥാപാത്രവും ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ ​മികച്ചതാക്കിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ഭീഷ്മർ. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ
വെറുതെ കണ്ടു മടങ്ങാനാവില്ല, 'നിത്യ'യും 'മൈക്കിളും' കൂടെ പോരും; 'ഫെയ്‍സസ്' റിവ്യൂ