
കുട്ടികളുടെ കണ്ണുകളില്‍ അവര്‍ കാണുന്ന കാഴ്ചകള്‍ എല്ലാം അവര്‍ക്ക് അനുകരിക്കാന്‍ കഴിയുന്നതായിരിക്കും. നിങ്ങള്‍ ഫോണില്‍ കളിച്ചോ, തമാശയായോ എന്തിന് ദേഷ്യപ്പെട്ടോ പറയുന്ന കാര്യങ്ങള്‍ അവര്‍ അവരുടെ പരിസരത്തില്‍ പുനര്‍ അവതരിപ്പിക്കും, അതായത് വീട്ടില്‍ നിന്നും കിട്ടുന്നത് അവര്‍ സ്വന്തം സ്വഭാവമായി മാറ്റും, ദീര്‍ഘമായ ഇത്തരം ഒരു ആമുഖം തീര്‍ച്ചയായും ആവശ്യമായ ചിത്രമാണ് വിസി അഭിലാഷ് സംവിധാനം നിര്‍വഹിച്ച 'പാന്‍ ഇന്ത്യന്‍ സ്റ്റോറി' എന്ന ചിത്രത്തെക്കുറിച്ച് പറയാന്‍.
ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍റെ കുടുംബം കാണിച്ചാണ് പാന്‍ ഇന്ത്യ സ്റ്റോറി ആരംഭിക്കുന്നത്. ഒരു നാടകത്തില്‍ വേഷം ചെയ്യാന്‍ കഷ്ടപ്പെടുന്ന മകന്‍, അവന് വെല്ലുവിളിയാകുന്നത് കര്‍ണ്ണഭാരത്തിലെ കര്‍ണ്ണനാണ്. അത് തലയില്‍ വച്ച് നടക്കുന്ന ശങ്കരന്‍ എന്ന കുട്ടിയിലാണ് കഥ ആരംഭിക്കുന്നത്. പിന്നീട് ശങ്കരന്‍റെ കുടുംബത്തിലേക്ക് കഥ നീങ്ങുന്നു. ഹരി എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്‍, വീട്ടമ്മയായ അമ്മ സുജാത, ഹരിയുടെ സഹോദരനും സിനിമ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ മുരളി.
ആദ്യത്തെ കര്‍ണ്ണഭാരം, തലയില്‍ ഭാരമായി നടക്കുന്ന ശങ്കരന്‍ എന്നത് സംവിധായകന്‍ വെറുതെ ഇടുന്ന ഒരു രംഗമല്ലെന്ന് നാം മനസിലാക്കാന്‍ കുറച്ച് സമയം എടുക്കും. മെല്ലെ, മെല്ലെ കത്തി കത്തി അവസാനം ഒരു ഇന്ത്യന്‍ ഫാമിലിയില്‍ സംഭവിക്കുന്നത് എന്ത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു തീയായി അവസാനിക്കുകയാണ് ചിത്രം.
ലളിതമായ ആവിഷ്കാരത്തില്‍ മുന്‍പ് ആളൊരുക്കവും, സബാഷ് ചന്ദ്ര ബോസും അവതരിപ്പിച്ച അഭിലാഷ് ആ ശൈലിയില്‍ തന്നെയാണ് 'പാന്‍ ഇന്ത്യന്‍ സ്റ്റോറി'യും അവതരിപ്പിക്കുന്നത്. താന്‍ പറയുന്നതിലെ പ്രസക്തമായ കാര്യം ഒരു സ്പൂണ്‍ഫീഡിംഗിന് വിധേയമാക്കാതെ ചിത്രം മുന്നോട്ട് പോകുന്നു. ഒന്നാം പകുതിയിലെ അഖ്യാനത്തിലെ മുന്‍ ധാരണകളെ തകര്‍ക്കുന്നു രണ്ടാം പകുതി ചിത്രത്തിന്‍റെ ഇതിവൃത്തം പ്രസക്തവും തീക്ഷണവും ആക്കുന്നു എന്ന് തന്നെ പറയാം.
തിരക്കഥയിലെ 'കുട്ടിക്കളി' ഒരു പാന്‍ ഇന്ത്യന്‍ സ്റ്റോറിയായി മാറുന്ന വികാസത്തില്‍ ശങ്കരന്‍ എന്ന റോളില്‍ എത്തുന്ന ഡാവിഞ്ചി സതീഷ് പുറത്തെടുക്കുന്നത് അസാധ്യമായ പ്രകടനമാണ്. ഈ കഥ പരിസരത്ത് സംവിധായകന്‍ തീര്‍ത്തും ഹൈപ്പര്‍ലിങ്കായി തന്നെ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നത് മറ്റൊരു മനോഹരമായ ആഖ്യാന കൗതുകമായിട്ടുണ്ട്.
ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പുറത്ത് സന്തോഷത്തിന്‍റെ മുഖംമൂടിയിട്ട് പാട്രിയാര്‍ക്കിയും, അപരവിദ്വേഷവും എല്ലാം വാഴുന്ന ഒരു കുടുംബ പരിസരത്തെ ഒരു കഥയെ കണ്ടെത്തി മികച്ച രീതിയില്‍ ആവിഷ്കരിച്ചതിന് സംവിധായകന്‍ കൈയ്യടി അര്‍ഹിക്കുന്നു.
മോഹങ്ങളും അധികാരവും ബന്ധങ്ങളും കൂടിക്കലര്‍ന്ന ലിന്‍ഡ - റിവ്യൂ
ദ സബ്സ്റ്റൻസ്; രക്തവും മാംസവും ചിന്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ- റിവ്യു