ഹൈപ്പർബോറിയൻസ്: രാഷ്ട്രീയം പറയുന്ന ഒരു ഭ്രാമാത്മക പരീക്ഷണം

Published : Dec 16, 2024, 10:15 AM ISTUpdated : Dec 16, 2024, 01:46 PM IST
ഹൈപ്പർബോറിയൻസ്: രാഷ്ട്രീയം പറയുന്ന ഒരു ഭ്രാമാത്മക പരീക്ഷണം

Synopsis

ഹൈപ്പർബോറിയൻസ് (2024) വ്യത്യസ്തമായ അഖ്യാന രീതികളിലൂടെ ഒരു മൂർത്തമായ അവതരണം നൽകുന്നു. ലൈവ് ആക്ഷൻ, സ്റ്റോപ്പ്-മോഷൻ, പപ്പറ്റ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയത്തിലൂടെ ഒരു വെല്ലുവിളി നിറഞ്ഞതും അതിശയകരവുമായ കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

ഹൈപ്പർബോറിയൻസ് (2024) ക്രിസ്റ്റോബൽ ലിയോൺ, ജോക്വിൻ കോസീന എന്നിവർ സംവിധാനം ചെയ്ത ചിത്രമാണ്. ചിലിയിലെ പ്രശസ്ത നാസി ചിന്തകനായ മിഗ്വൽ സെറാനോയുടെ വിവാദമായ ആശയങ്ങളെ പ്രതിപാദിക്കുന്ന ചിത്രം പലതരത്തിലുള്ള അഖ്യാന രീതികള്‍ സംയോജിപ്പിച്ച ഒരു മൂര്‍ത്തമായ അവതരണ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലൈവ് ആക്ഷൻ, സ്റ്റോപ്പ്-മോഷൻ, പപ്പറ്റ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയത്തിൽ നിർമ്മിച്ച ഈ പരീക്ഷണ ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം. 

ഐഎഫ്എഫ്കെ 2024ല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കാഴ്ചയിൽ അതിശയകരമായ ഒരു മാനം നല്‍കാനുള്ള ശ്രമം നടത്തുന്നുണ്ട്,  എന്നാല്‍ ചിത്രത്തിന്‍റെ ഉള്ളടക്കം വളരെ വെല്ലുവിളി നിറഞ്ഞതാണ്. ചില ഭാഗങ്ങൾ അതിവിസ്മയകരമായി തോന്നാം, ചിലത് വളരെ ഗുരുതരമായ കാര്യങ്ങളാണാല്ലോ അവതരിപ്പിക്കുന്നത്. പക്ഷേ ഇത് ഒരിക്കലും പ്രേക്ഷകരെ സ്വദീനിക്കാനോ അപ്രിയം ഉണ്ടാക്കനോ ഉദ്ദേശിക്കുന്നതല്ലെന്ന് വ്യക്തം. 

ഡിജിറ്റൽ ഇഫക്റ്റുകൾ ഇല്ലാതെ നിർമ്മിച്ച ചിത്രത്തിന്റെ പ്രാവീണ്യവും, ലിയോൺ-കോസീനയുടെ മികച്ച സംവിധാന മികവും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. അവരുടെ മുൻചിത്രമായ ദി വുൾഫ് ഹൗസ് (2018) പോലെ ചിലിയുടെ വലതുപക്ഷ പൈതൃകത്തോട് ഉള്ള പോരാട്ടം ഇതിലും വ്യക്തമാണ്.

ചലച്ചിത്രത്തിനുള്ള ആത്മനിഷേധാത്മകമായ വീക്ഷണ പാശ്ചത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്, അതിലെ കേന്ദ്ര കഥാപാത്രമായ അന്റ്റോണിയ,ഒരു മനശ്ശാസ്ത്രജ്ഞയാണ് അവരുടെ ഓർമ്മകളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സെറാനോയുടെ വിചിത്രമായ ആശയങ്ങൾ സ്വപ്നങ്ങളിലൂടെ പുനരാവിഷ്കരിക്കുന്ന മെറ്റൽഹെഡ് എന്ന രോഗിയാണ് ഇതിന് അവരെ സഹായിക്കുന്നത്.

'ഹാൻഡ്‌മെയ്ഡ്' സാങ്കേതികവിദ്യയിലൂടെ തീർത്ത കാഴ്ചകളും, പ്രാചീന വൈജ്ഞാനിക സിനിമളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രീതിയിലുള്ള കാഴ്ചകളും സിനിമയിലുണ്ട്.  അന്റോണിയ ഗീസൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവളുടെ നിരവധി കഥാപാത്രങ്ങൾക്കുള്ള യാത്രയിലൂടെ, പപ്പറ്റുകളുമായി സംവദിച്ച് മുന്നോട്ട് പോകുന്നു. ഹൈപ്പർബോറിയൻസ്, തികച്ചും വ്യത്യസ്തമായ സിനിമാനുഭവമായി, ലിയോൺ - കോസീനയുടെ രാഷ്ട്രീയവും ഭാവനാത്മക ചലച്ചിത്ര രീതിയും ഇതില്‍ സമന്വയിക്കുന്നു.

മനുഷ്യനും മൃഗവും ഇല്ല, എല്ലാം ആത്മാവുള്ള ജീവികള്‍ മാത്രം - ആനിമല്‍ | ഹ്യൂമന്‍ റിവ്യൂ

'നമ്മുടെ ധാരണകള്‍ അവരുടെ ബാധ്യതകള്‍‌ അല്ല': അണ്ടര്‍ഗ്രൌണ്ട് ഓറഞ്ച് റിവ്യൂ

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ