Latest Videos

കല്ല്യാണത്തലേന്ന് സച്ചിൻ പൊലീസ് കസ്റ്റഡിയിൽ : കുടുംബവിളക്ക് റിവ്യൂ

By Web TeamFirst Published Jun 28, 2023, 3:30 PM IST
Highlights

സച്ചിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിന് തൊട്ടുപിന്നാലെ സുമിത്രയും രോഹിത്തും സച്ചിന്റെ കൂട്ടുകാരുമെല്ലാം സ്‌റ്റേഷനിലേക്ക് എത്തുന്നുണ്ട്. പൊലീസുകാരോട് ജാമ്യത്തിന്റെ കാര്യങ്ങള്‍ സുമിത്രയും മറ്റും അന്വേഷിക്കുന്നുണ്ട്. 

തിരുവനന്തപുരം: വിവാഹ മണ്ഡപത്തില്‍നിന്നും സച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ കുടുംബവിളക്കിലെ പ്രധാന സംഭവം. വിവാഹത്തിന് ഒരു ദിവസം മാത്രം മുന്നിലുള്ള സമയത്ത് സച്ചിന്‍ സ്‌റ്റേഷനിലാണുള്ളത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സച്ചിന്‍ പൊലീസുകാരോട് ആവുന്നത് പറയുന്നുണ്ടെങ്കിലും അവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. 

സച്ചിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിന് തൊട്ടുപിന്നാലെ സുമിത്രയും രോഹിത്തും സച്ചിന്റെ കൂട്ടുകാരുമെല്ലാം സ്‌റ്റേഷനിലേക്ക് എത്തുന്നുണ്ട്. പൊലീസുകാരോട് ജാമ്യത്തിന്റെ കാര്യങ്ങള്‍ സുമിത്രയും മറ്റും അന്വേഷിക്കുന്നുണ്ട്. അതിലുപരിയായി മുന്നേയുള്ള വൈരാഗ്യത്തിന്റെ ഭാഗമായി സംഘം കുടുക്കിയതാണ് സച്ചിനെ എന്ന് പൊലീസുകാരെ പറഞ്ഞ് മനസ്സിലാക്കാന്‍ സുമിത്രയും മറ്റും ശ്രമിക്കുന്നുമുണ്ട്.

സച്ചിന്റെ ഭാവി കുളമാക്കരുതെന്നും, തെറ്റിദ്ധരിപ്പിച്ചവരെ പിടിക്കണമെന്നുമെല്ലാം സുമിത്ര പൊലീസിനോട് പറയുന്നുണ്ടെങ്കിലും, പൊലീസ് അതൊന്നും ചെവികൊള്ളുന്നില്ല. കോടതിയില്‍ നിന്നും ജാമ്യം എടുക്കാനാണ് പൊലീസ് പറയുന്നത്. തൊണ്ടി സച്ചിന്റെ വീട്ടില്‍നിന്നും കണ്ടെത്തിയതാണ് കേസിന് കൂടുതല്‍ ബലം നല്‍കിയിരിക്കുന്നത്. അല്ലായെങ്കില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമായിരുന്നുവെന്നും, സുമിത്രയ്ക്ക് പരിചയമുള്ള നാരായണന്‍ എന്ന പൊലീസുകാരന്‍ പറയുന്നുണ്ട്. സച്ചിനെ കാണണം എന്നുപറഞ്ഞുള്ള കരച്ചിലിലാണ് ശീതള്‍. സഞ്ജനയും മറ്റും ശീതളിനെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും, വല്ലാത്ത സങ്കടത്തിലാണ് ശീതളുള്ളത്.

വേദിക സിദ്ധാര്‍ത്ഥിനോട് കാര്യങ്ങള്‍ പറയാനായി എത്തിയപ്പോഴേക്കും സിദ്ധാര്‍ത്ഥ് കാര്യങ്ങള്‍ അറിഞ്ഞിരുന്നു. ഇതാണ് താന്‍ വിവാഹത്തെ എതിര്‍ത്തതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. സച്ചിനെ പൊലീസ് പിടിച്ച കാര്യത്തില്‍ തുടങ്ങി, സുമിത്രയേയും, ആ വീട്ടുകാരേയും എല്ലാം അവഹേളിക്കാനാണ് വേദിക ഈ സമയം ഉപയോഗിക്കുന്നത്. പണ്ടായിരുന്നെങ്കില്‍ സിദ്ധാര്‍ത്ഥ് വേദികയുടെ സംസാരി തടയുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ സംഭവിച്ചതെല്ലാം സിദ്ധാര്‍ത്ഥിനെ ചെറുതായി സന്തോഷിപ്പിച്ചിട്ടുമുണ്ട്. 

സച്ചിന്റെ കൂട്ടുകാര്‍ എന്നുപറഞ്ഞവര്‍ കൊണ്ടുവന്ന പൊതിയില്‍ നിന്നാണ് മയക്കുമരുന്ന് കിട്ടിയതെന്ന് മനസ്സിലാക്കിയ സച്ചിന്റെ വീട്ടുകാര്‍ അക്കാര്യവും പൊലീസിനെ അറിയിച്ചെങ്കിലും, അതിന് വ്യക്തമായ തെളിവ് ആവശ്യമാണെന്നും മറ്റുമാണ് അവര്‍ പറയുന്നത്. ഇത് കരുതിക്കൂട്ടിയുള്ള ചെയ്തിയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെങ്കിലും എങ്ങനെയാണ് സച്ചിന്റെ നിരപരാധിത്വം എത്രയും പെട്ടന്ന് തെളിയിക്കുക എന്ന ചിന്തയിലാണ് എല്ലാവരും.

"എന്നാല്‍ പിന്നെ ഇയാളുടെ കൂടി താ" അഖിലിനോട് ശോഭ; ബിഗ്ബോസ് വീട്ടുകാരെ അമ്പരപ്പിച്ച ശോഭയുടെ ആവശ്യം.!

കല്ല്യാണം മുടങ്ങിയോ, 'സിദ്ധാർത്ഥി'നെ നാണംകെടുത്തിയോ?', സീരിയല്‍ റിവ്യു

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം

click me!