സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; 'റിവോൾവർ റിങ്കോ' റിവ്യു

Published : May 08, 2026, 02:59 PM IST
Revolver Rinko

Synopsis

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത റിവോവർ റിങ്കോ റിവ്യു 

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് 'റിവോൾവർ റിങ്കോ'. സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ചാണ് റിവോൾവർ റിങ്കോ സംസാരിക്കുന്നത്. മിന്നൽ മുരളി സിനിമ കണ്ട് മൂന്ന് കുട്ടികൾക്ക് അവരുടെ ഇടയിലെ സുഹൃത്തിന്റെ ഒരു പ്രശ്ന പരിഹാരത്തിനായി മിന്നൽ മുരളി പോലെയൊരു സിനിമ ചെയ്ത് അവനെ മുന്നോട്ട് കൊണ്ടുവരണമെന്ന ഒരു ആശയം പങ്കുവയ്ക്കുന്നു. പക്ഷെ കുട്ടികളായ അവർക്ക് അതിനുള്ള മാർഗ്ഗമോ പരിഹാരമോ അറിയില്ലായിരുന്നു. അവിടെയാണ് പ്രിയേഷിന്റെ കടന്നുവരവ്, അത് അവർക്ക്പ്രതീക്ഷ നൽകുന്നു. പ്രിയേഷ് സിനിമ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരനാണ്. മ്യൂസിക് ആൽബങ്ങളും മറ്റും മാത്രം ചെയ്ത് പരിചയമുള്ള പ്രിയേഷ് ആ വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് റിവോൾവർ റിങ്കോയുടെ പ്രമേയം.

ചെറിയ ബഡ്ജറ്റിൽ സിനിമ ചെയ്യാൻ നിർബന്ധിതരാവുന്ന ചെറുപ്പക്കാർ നേരിടുന്ന വെല്ലുവിളികളും ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രിയേഷിനെ അവതരിപ്പിക്കുന്നത്.

ഒരു വലിയ സ്വപ്നത്തിനൊപ്പം യുവാക്കൾ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും മറ്റും സിനിമ പ്രമേയമാക്കുന്നുണ്ട്. സൗഹൃദങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ പ്രതിസന്ധി ഘട്ടത്തിലും സൗഹൃദങ്ങളുടെ ആഴമാണ് അതിനെല്ലാമുള്ള പരിഹാരം മുന്നോട്ട് വയ്ക്കുന്നത്. ആദ്യം ഷോയ്ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ റിവോൾവർ റിങ്കോ വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബാലതാരങ്ങളായി എത്തിയ കുട്ടികളുടെയും മികച്ച പ്രകടനത്തിൽ കയ്യടി നേടുന്നുണ്ട്. ഒരു സൂപ്പർ ഹീറോ എലമെന്റിന്റെ മികച്ച രീതിയിൽ തന്നെയാണ് ചിത്രത്തിൽ സംവിധായകൻ അടയാളപ്പെടുത്തിയിരിക്കുന്നത്.

ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) ആദിശേഷ്, വിസാദ്,ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്,ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. താരക പ്രൊഡക്ഷൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.

PREV
Read more Articles on
click me!

Recommended Stories

ജീത്തു ജോസഫ് സ്കൂളിൽ നിന്ന് 'ദൃഢം', ക്ലീൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; റിവ്യൂ
നടന്നോ ആ 'ബ്ലാസ്റ്റ്'? 'പേട്രിയറ്റ്' റിവ്യൂ