​ഗാന​ഗന്ധർവ്വന് പിറന്നാള്‍ സ്‌നേഹവുമായി ശ്വേത മോഹന്‍; 28 ഗായകരുടെ ശബ്ദത്തില്‍ 'ഗന്ധര്‍വ്വ ഗായകാ'

Web Desk   | Asianet News
Published : Jan 10, 2021, 04:35 PM ISTUpdated : Jan 10, 2021, 06:08 PM IST
​ഗാന​ഗന്ധർവ്വന് പിറന്നാള്‍ സ്‌നേഹവുമായി ശ്വേത മോഹന്‍; 28 ഗായകരുടെ ശബ്ദത്തില്‍ 'ഗന്ധര്‍വ്വ ഗായകാ'

Synopsis

രണ്ട് വേർഷനായാണ് പാട്ട് ചെയ്തിരിക്കുന്നത്. 28 ഗായകർ പാടിയത് കൂടാതെ ശ്വേതയുടെ ഒരു സോളോ വേർഷനും പാട്ടിനുണ്ട്.

ലയാളത്തിന്റെ പ്രിയ ഗായകന്‍ കെജെ യേശുദാസിന് പിറന്നാള്‍ സ്‌നേഹമൊരുക്കി ഗായിക ശ്വേത മോഹന്‍. 'ഗന്ധര്‍വ്വ ഗായകാ' എന്ന പേരിലാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ശ്വേത മോഹനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

കെഎസ് ചിത്ര, എംജി ശ്രീകുമാര്‍, സുജാത മോഹന്‍, ശ്രീനിവാസ്, ജി വേണുഗോപാല്‍, ബിജു നാരായണന്‍, ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍, മധു ബാലകൃഷ്ണന്‍, സിതാര, ജ്യോത്സ്‌ന, ഗായത്രി തുടങ്ങി 28 ഗായകരാണ് പാടിയിരിക്കുന്നത്.

രണ്ട് വേർഷനായാണ് പാട്ട് ചെയ്തിരിക്കുന്നത്. 28 ഗായകർ പാടിയത് കൂടാതെ ശ്വേതയുടെ ഒരു സോളോ വേർഷനും പാട്ടിനുണ്ട്. രാജേഷ് വൈദ്യയാണ് വീണ ചെയ്തിരിക്കുന്നത്. വീണാ നാദം പ്രിയഗായകന്റെ സ്വരമെന്നാണ് പാട്ടിലെ സങ്കൽപം. പ്രിയ ഗായകർക്കായി മുമ്പും ട്രിബ്യൂട്ട് സോങ്ങ് ചെയ്തിട്ടുണ്ട് ശ്വേത മോഹൻ. പി.സുശീല, എസ്.ജാനകി, ലതാമങ്കേഷ്‌കർ, എസ്പിബി എന്നിവർക്കായി ശ്വേത സമർപ്പിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്