'താനെ മിഴി നനയരുതെ' മനോഹര ഗാനവുമായി ബിജിബാല്‍; ആദ്യരാത്രിയിലെ ഗാനം കാണാം

Published : Sep 16, 2019, 01:28 PM IST
'താനെ മിഴി നനയരുതെ' മനോഹര ഗാനവുമായി ബിജിബാല്‍; ആദ്യരാത്രിയിലെ ഗാനം കാണാം

Synopsis

ഹരിനാരായണൻ രചിച്ച വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ബിജിബാലാണ്

വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് - ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ആദ്യരാത്രി. നർമ്മത്തിനു പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ കല്യാണ ബ്രോക്കറായാണ് ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ' താനെമിഴി നനയരുതെ' എന്ന ഗാനം പുറത്തിറങ്ങി. ഹരിനാരായണൻ രചിച്ച വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ബിജിബാലാണ്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ആണ് നായിക. വിജയരാഘവന്‍, അജു വർഗ്ഗീസ്, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, സര്‍ജനു, അശ്വിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി