മലയാള സിനിമയിലേക്ക് ഒരു സംഗീത സംവിധായിക കൂടി; ഷെബി ചൗഘട്ട് ചിത്രത്തില്‍ ആന്യ മോഹന്‍

Published : Nov 23, 2025, 08:57 AM IST
aanya mohan new woman music director in mollywood vere oru case movie

Synopsis

തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിലെ വിദ്യാർത്ഥിനിയായ ആന്യ മോഹൻ, 'വേറെ ഒരു കേസ്' എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. 

മലയാള സിനിമയിലേക്ക് ഒരു സംഗീത സംവിധായിക കൂടി എത്തുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആന്യ മോഹൻ ആണ് ആ യുവ സംഗീത സംവിധായിക. ഇന്റർ യൂണിവേഴ്സിറ്റി സംഗീത മത്സരത്തിലെ നാഷണൽ വിന്നർ കൂടിയാണ് ആന്യ മോഹൻ. ഫുവാദ് പനങ്ങായി നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന സിനിമയിലൂടെയാണ് ആന്യ മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കുന്നത്. വിജയ് നെല്ലിസ്, അലൻസിയർ, ഡോ. ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന വേറെ ഒരു കേസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹരീഷ് വി എസ് ആണ്.

കുറച്ചു കാലത്തിന് ശേഷം അലൻസിയർ കരുത്തുറ്റ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വേറെ ഒരു കേസിന് വേണ്ടി ശരീരഭാരം കുറച്ച അലൻസിയറുടെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ അദ്ദേഹത്തിന്‍റെ ആരോ​ഗ്യ സ്ഥിതി മോശമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. അലൻസിയർ നേരിട്ട സൈബർ ആക്രമണങ്ങൾക്കെതിരെ സംവിധായകൻ ഷെബി ചൗഘട്ട് രംഗത്തെത്തിയിരുന്നു. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിംഗ് അമൽ ജി സത്യൻ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, പിആർഒ ബിജിത്ത് വിജയൻ.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്