'ആരാരിരോ'; വെങ്കട് പ്രഭുവിന്‍റെ വെബ് സിരീസില്‍ ശ്രദ്ധ നേടി വൈക്കം വിജയലക്ഷ്‍മിയുടെ ആലാപനം

Published : Feb 19, 2021, 08:19 PM ISTUpdated : Feb 19, 2021, 08:28 PM IST
'ആരാരിരോ'; വെങ്കട് പ്രഭുവിന്‍റെ വെബ് സിരീസില്‍ ശ്രദ്ധ നേടി വൈക്കം വിജയലക്ഷ്‍മിയുടെ ആലാപനം

Synopsis

വെങ്കട് പ്രഭുവിന്‍റെ ആദ്യ വെബ് സിരീസ് ആണ് 'ലൈവ് ടെലികാസ്റ്റ്'. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കാജല്‍ അഗര്‍വാള്‍ ആണ്.

വെങ്കട് പ്രഭു സംവിധാനം ചെയ്‍ത തമിഴ് ഹൊറര്‍ വെബ് സിരീസ് ആണ് 'ലൈവ് ടെലികാസ്റ്റ്'. ഈ മാസം 12ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ച സിരീസില്‍ മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്‍മിയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. 'ആരാരിരോ' എന്നു തുടങ്ങുന്ന ഗാനം ഒരു താരാട്ട് ആണ്. ഐശ്വര്യ എമ്മിന്‍റെ വരികള്‍ക്ക് പ്രേംജി അമരന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം സിരീസിന്‍റെ സ്ട്രീമിംഗിനു ശേഷവും ആസ്വാദകപ്രീതി നേടുന്നുണ്ട്. വിജയലക്ഷ്‍മിയുടെ ആലാപനവും ആരാധകരെ നേടുന്നുണ്ട്.

വെങ്കട് പ്രഭുവിന്‍റെ ആദ്യ വെബ് സിരീസ് ആണ് 'ലൈവ് ടെലികാസ്റ്റ്'. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കാജല്‍ അഗര്‍വാള്‍ ആണ്. കാജലിന്‍റെയും ഡിജിറ്റല്‍ അരങ്ങേറ്റമാണ് സിരീസ്. നേരത്തെ സിനിമയായി മനസില്‍ കണ്ടിരുന്ന 'ഡ്രീം പ്രോജക്ട്' ആണ് വെങ്കട് പ്രഭു ഏഴ് എപ്പിസോഡ് ഉള്ള സിരീസ് ആക്കിയിരിക്കുന്നത്. വൈഭവ് റെഡ്ഡി, കയാല്‍ ആനന്ദി, പ്രിയങ്ക, സെല്‍വ, ഡാനിയേല്‍ ആന്‍ പോപ്, സുബ്ബു പഞ്ചു അരുണാചലം തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി