ഓര്‍മ്മകള്‍ വേട്ടയാടുന്ന ഒരു കുടുംബം; 'ദൃശ്യം 2'ലെ ആദ്യ വീഡിയോഗാനം എത്തി

By Web TeamFirst Published Feb 16, 2021, 7:02 PM IST
Highlights

'ദൃശ്യ'ത്തിന്‍റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ തന്നെയാണ് രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍

ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ പ്രീമിയര്‍ ചെയ്യാനിരിക്കുന്ന 'ദൃശ്യം 2'ലെ ആദ്യ വീഡിയോഗാനം എത്തി. 'ഒരേ പകല്‍' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്ന് മോചിതരാകാന്‍ ബുദ്ധിമുട്ടുന്ന 'ജോര്‍ജ്‍കുട്ടി'യെയും കുടുംബത്തെയും ഈ പാട്ടിന്‍റെ ദൃശ്യങ്ങളില്‍ കാണാം.

'ദൃശ്യ'ത്തിന്‍റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ തന്നെയാണ് രണ്ടാംഭാഗത്തിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍. പാടിയിരിക്കുന്നത് സൊനോബിയ സഫര്‍. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തെത്തിയിരുന്നു. സൈന മ്യൂസികിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍.

click me!