'ആരാരോ' വ്യത്യസ്തമായ ഒരു മ്യൂസിക്കൽ ആൽബം ശ്രദ്ധനേടുന്നു

Published : Aug 26, 2023, 09:59 PM IST
'ആരാരോ' വ്യത്യസ്തമായ ഒരു മ്യൂസിക്കൽ ആൽബം ശ്രദ്ധനേടുന്നു

Synopsis

ഷാജിത്ത് ഹ്യൂമയുണിന് സംഗീതത്തിൽ അഭിഷേക് ദാമോദരൻ എഴുതിയ വരികൾ ഫാസി മുഹമ്മദ് ആണ് ആലപിച്ചത്.

കൊച്ചി: ഓണത്തിനിടെ ഓണപ്പാട്ടുകള്‍ക്കിടയില്‍ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ ആൽബം. ആരാരോ എന്നതാണ് കഴിഞ്ഞ ദിവസം റിലീസായ ആല്‍ബത്തിന്‍റെ പേര്. ജോആൻ എൽസ , അജിത് അബ്രഹാം തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷേക് ദാമോദരൻ രചന സംവിധാനം നിർവഹിക്കുന്ന ആൽബം ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്.

ഷാജിത്ത് ഹ്യൂമയുണിന് സംഗീതത്തിൽ അഭിഷേക് ദാമോദരൻ എഴുതിയ വരികൾ ഫാസി മുഹമ്മദ് ആണ് ആലപിച്ചത്. മലയാളം എന്റർടൈന്മെന്റ്‌സ്ന്റെ ബാനറില്‍ ലക്ഷ്മി ജയകുമാർ നിര്‍മിക്കുന്ന സംഗീത ആൽബം ഒരു വീട്ടിൽ പേ ഇൻ ഗസ്റ്റായി താമസിക്കുന്ന 2 ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

ഛായാഗ്രഹണം റോഷൻ സണ്ണി, എഡിറ്റിംഗ് ജിലിൻ ജോസഫ്, കലാ സംവിധാനം അംബരീഷ് ഷാജൻ, ഛായാഗ്രഹണ സഹായം വിഷ്ണു എസ്, ശ്രീരാഗ്, ആരോമൽ, പോസ്റ്റർ ദീപക് എം ഒ, സ്റ്റിൽസ് നവനീത് ദിനേശ് , സംഗീത സംവിധാന സഹായം ജസ്വിൻ കുരിയാക്കോസ്, കൗസ്തുബ് രവി, സൗണ്ട് മിക്സിങ് മിഥുൻ മനോജ് എന്നിവർ നിർവഹിച്ചു. സ്പോട്ടിഫൈ, ആമസോൺ മ്യൂസിക് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും ആൽബം ലഭ്യമാണ്.

ഫഹദിന്‍റെ 'ആവേശം' ലുക്കില്‍ ഞെട്ടി സോഷ്യല്‍ മീഡിയ; ചോര്‍ന്ന ചിത്രം വൈറല്‍.!

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്