'ആരു പറയും, ആരാദ്യം പറയും' സോംഗ് റെക്കോര്‍ഡിംഗിന് ആരംഭം

Published : Aug 27, 2025, 04:42 PM IST
aaru parayun aaraadyam parayum malayalam movie song recording starts

Synopsis

ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കും

ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ നിർമ്മിച്ച് വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ആരു പറയും ആരാദ്യം പറയും. ചിത്രത്തിലെ ആദ്യ ഗാനം റെക്കോർഡ് ചെയ്തു. സുമതി വളവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മധു ബാലകൃഷ്ണൻ ആലപിച്ച ടൈറ്റിൽ സോംഗ് ആണ് റെക്കോർഡ് ചെയ്തത്. നിതീഷ് നടേരി എഴുതിയ വരികൾക്ക് സാജൻ കെ റാം സംഗീതം പകർന്ന ഗാനമാണിത്.

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷൻ ദുബൈ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ആയിരിക്കും. കോ പ്രൊഡ്യൂസർ വിനോദ് രാജകീയം സിനിമാസ്, പ്രൊജക്റ്റ് ഡിസൈനർ മനു ശിവൻ, ഗാനരചന നിതീഷ് നടേരി, ഉണ്ണികൃഷ്ണ വർമ്മ, സംഗീതം സാജൻ കെ റാം, വിമൽ കുമാർ കാളിപുറയത്ത്, പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്