മാവേലിക്കൊപ്പം ഇത്തവണ ജിന്നും, കൂടെ ജാസി ഗിഫ്റ്റും; ധ്യാനിന്റെ 'ബുള്ളറ്റ് ഡയറീസ്' ഓണപ്പാട്ടെത്തി

By Web TeamFirst Published Sep 3, 2022, 7:09 AM IST
Highlights

ഓണം വിത്ത് ജിന്ന് എന്ന് പേരിട്ടിരിക്കുന്ന ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഗോകുലും ചേര്‍ന്നാണ്.

ണത്തിന് കിടിലനൊരു ഓണപ്പാട്ട് ആശംസകളുമായി ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന 'ബുള്ളറ്റ് ഡയറീസ്' സിനിമ ടീം. ഓണം വിത്ത് ജിന്ന് എന്ന് പേരിട്ടിരിക്കുന്ന ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഗോകുലും ചേര്‍ന്നാണ്. ഓണത്തിന് കേരളത്തിലേക്ക് വരുന്ന മാവേലിയുടെ ഒരുക്കവും കൂട്ടിന് ഇത്തവണ ജിന്നും എത്തുന്നതാണ് മ്യൂസിക് ആല്‍ബത്തിന്റെ തീം. 

ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. നോബിനും ഇംതിയാസ് അബൂബക്കറും  ചേര്‍ന്ന് കോണ്‍സപ്റ്റ് തയ്യാറാക്കിയ ഈ വ്യത്യസ്ത മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ഇംതിയാസ് അബൂബക്കറാണ്. നോബിന്‍ മാത്യുവാണ് സംഗീത സംവിധാനം. അഖിലാണ് നാദസ്വരവും ഓടക്കുഴലും വായിച്ചിരിക്കുന്നത്. എഡിറ്റര്‍ സുനിഷ് സെബാസ്റ്റ്യന്‍. ഡി.ഒ.പി ഫൈസല്‍ അലി, കോസ്റ്റ്യൂം  ജോ മോന്‍,  ആര്‍ട് രാഖില്‍. മേക്കപ്പ് ജയകുമാര്‍.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനുംകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സന്തോഷ് മണ്ടൂര്‍ ആണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന്റെ  സംഗീത സംവിധാനം. 

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനില്‍ അങ്കമാലി, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി.  പി.ആര്‍.ഒ വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

കുഞ്ഞുനാൾ മുതലുള്ള ആരാധന, 20 വർഷങ്ങൾക്കിപ്പുറം നൽകിയ സമ്മാനം; ആരാധികയെ ചേർത്തുപിടിച്ച് ജയസൂര്യ

അതേസമയം, സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രമാണ് ധ്യാനിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ​ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്തത്. ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൌഷാദ് ടിയും ചേര്‍ന്നാണ് നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, അരുണ്‍ ചന്ദുവിനൊപ്പം സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

click me!