ഒരു ജനതയുടെ നീറ്റുന്ന ഓർമ്മകളുടെ ദൃശ്യാവിഷ്ക്കാരം; പെണ്ണിന്‍റെ പേരല്ല 'തങ്കമണി'

By Web TeamFirst Published Dec 9, 2023, 10:27 PM IST
Highlights

 ബി ടി അനിൽകുമാർ രചിച്ച ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്.

ദിലീപ് പ്രധാന വേഷത്തിലെത്തുന്ന "തങ്കമണി" എന്ന ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. തങ്കമണി സംഭവത്തിന്റെ തീവ്രത വിളിച്ചോതുന്ന തരത്തിലുള്ളതാണ് പാട്ട്.  ബി ടി അനിൽകുമാർ രചിച്ച ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. വില്യം തന്നെണ് ആലപിച്ചിരിക്കുന്നതും. ഉടൽ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി.

ദിലീപിന്റെ സിനിമാ കരിയറിലെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രമാണ് 'തങ്കമണി'. ബിഗ് ബജറ്റിൽ ആണ് 
ചിത്രം ഒരുങ്ങുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. 

അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പും നടത്തിയിരുന്നു. ഈ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്  സ്റ്റണ്ട് ശിവയും, സുപ്രീം സുന്ദറും, മാഫിയ ശശിയും ചേർന്നാണ്. 

'അവൾക്ക് സുധിയെ കാണണ്ടെന്ന്, എന്തൊരു സാധനമാണ്, കുഞ്ഞിനെ അവൾ ഉപേക്ഷിക്കും'; കേട്ട പഴികളെ കുറിച്ച് രേണു

ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ്- ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, ഗാനരചന- ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ 'അമൃത', പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്സ്, ഡിജിറ്റൽ പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ്, & വിതരണം-ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

click me!