തീപ്പൊരി എൻട്രി നടത്തി മമ്മൂട്ടി, നിറഞ്ഞാടി ധനുഷ്; 'ഓമി'ലെ കലക്കൻ ​ഗാനം എത്തി

Published : Jul 28, 2026, 08:35 PM IST
Mammootty

Synopsis

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന 'ഓം' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ ധനുഷാണ് നായകൻ. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഒക്ടോബർ 16-ന് റിലീസ് ചെയ്യും.

മ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം. അതാണ് ഓം എന്ന പടത്തിലേക്ക് മലയാളികളെ ആകർഷിച്ച പ്രധാനഘടകം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഓമിലെ ഒരു കലക്കൻ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ​ഗാനം റിലീസ് ചെയ്തത്. ധനുഷിന് മമ്മൂട്ടി ആശംസകളും അറിയിച്ചിട്ടുണ്ട്.

സായ് അഭയങ്കർ സം​ഗീതം സംവിധാനം നിർവഹിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രോകേഷ് ആണ്. സായ് അഭയങ്കർ തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഗാനത്തിന്റെ ആദ്യഭാ​ഗത്തിന് നൃത്തച്ചുവടുകളുമായി നിറഞ്ഞാടുന്ന ധനുഷിനെ ആണ് കാണുന്നതെങ്കിൽ അവസാനത്തേക്ക് എത്തുമ്പോൾ മമ്മൂട്ടിയുടെ മാസ് എൻട്രിയുമുണ്ട്. പശ്ചാത്തലത്തിൽ തീ വരുമ്പോൾ എത്തുന്ന മമ്മൂട്ടിയെ മലയാളികൾ ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്.

ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ ഓമിൽ നസീറുദ്ദീന്‍ ഷായും അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. ഒക്ടോബര്‍ 16ന് ആണ് ചിത്രത്തിന്‍റെ റിലീസ്.

PREV
Read more Articles on
click me!

Recommended Stories

ആടിപ്പാടി സൂര്യ, ഒപ്പം മമിത ബൈജുവും; 10 മില്യൺ വ്യൂവ്സ് കടന്ന് 'വിശ്വനാഥ് ആൻഡ് സൺസ്' കല്യാണപ്പാട്ട്
ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ചിത്രം; 'വരവി'ലെ ഗാനം റിലീസ് ചെയ്തു