ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാർത്ത; മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം വരുന്നൂ

Published : Oct 25, 2022, 08:57 AM ISTUpdated : Oct 25, 2022, 09:04 AM IST
ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാർത്ത; മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം വരുന്നൂ

Synopsis

ഈ മാസം 30ന് ഖത്തറിൽ വച്ച് ആൽബം പ്രകാശനം ചെയ്യും.

ലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവതത്തിൽ മോഹൻലാൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. അഭിനേതാവിന് പുറമെ ​ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും കുപ്പായം അണിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ഫിഫ ലോകകപ്പിന് ആക്കം കൂട്ടാൻ ആരാധകർക്ക് സർപ്രൈസ് സമ്മാനം ഒരുക്കിയിരിക്കുകയാണ് മോഹൻലാൽ. 

ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു എന്നതാണ് ആ സന്തോഷ വാർത്ത. ഈ മാസം 30ന് ഖത്തറിൽ വച്ച് ആൽബം പ്രകാശനം ചെയ്യും. മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സം​ഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. 

ഇനി ദിനങ്ങള്‍ എണ്ണിത്തീര്‍ക്കാം; ഖത്തറിന്‍റെ മുറ്റത്ത് ഫിഫ ലോകകപ്പ് കിക്കോഫിന് ഒരു മാസം

'ലോകമെമ്പാടുമുള്ള കാൽപ്പന്തുകളി ആരാധകർ കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഖത്തറിൽ‌ മേളമൊരുങ്ങുന്നു. ഈ ആഘോഷത്തിൽ പങ്കുചേരാൻ ഞാനുമുണ്ട് നിങ്ങളോടൊപ്പം', എന്ന് മോഹൻലാൽ പറയുന്നു. ആൽബത്തിൽ ഒട്ടേറെ സർപ്രൈസുകൾ മോഹൻലാൽ എന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ്. ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം  കാഴ്ചവയ്ക്കുന്നു എന്നാണ് വിവരം. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി
വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ