Mohanlal| 'ഈ പാട്ട് പാടാൻ സാധിച്ചതിൽ സന്തോഷം'; ഷെയ്ൻ നി​ഗം ചിത്രത്തിൽ ​ഗായകനായി മോഹൻലാൽ

Web Desk   | Asianet News
Published : Nov 07, 2021, 05:57 PM ISTUpdated : Nov 07, 2021, 06:08 PM IST
Mohanlal| 'ഈ പാട്ട് പാടാൻ സാധിച്ചതിൽ സന്തോഷം'; ഷെയ്ൻ നി​ഗം ചിത്രത്തിൽ ​ഗായകനായി മോഹൻലാൽ

Synopsis

നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. 

ഭിനയത്തിന് പുറമെ സിനിമാ പിന്നണി​ഗാനരം​ഗത്ത്(playback singer) കഴിവ് തെളിയിച്ച നടന്മാർ മലയാളത്തിൽ ഏറെയാണ്. ഇതിൽ പ്രധാനി നടൻ മോഹൻലാലാണ്(mohanlal). ഇതിനോടകം നിരവധി ​ഗാനങ്ങൾ മോഹൻലാലിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ വീണ്ടുമൊരു സിനിമയിൽ ​ഗാനം ആലപിച്ചിരിക്കുകയാണ് താരം. ഷെയ്ൻ നി​ഗത്തിനെ(Shane Nigam) നായകനാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'(bermuda) എന്ന ചിത്രത്തിലാണ് മോഹൻലാൽ വീണ്ടും ​ഗാനയകനായത്.

ഷെയ്‍നിന്‍റെ നായികയായി ഷെയ്‍ലീ കൃഷന്‍; ടി കെ രാജീവ് കുമാറിന്‍റെ 'ബര്‍മുഡ' വരുന്നു

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇറക്കിയ പ്രത്യേക വീഡിയോയിൽ മോഹൻലാൽ തന്നെ‌യാണ് ഇക്കാര്യം പറഞ്ഞത്. ഇങ്ങനെയൊരു കാര്യം ടി.കെ. രാജീവ് കുമാർ ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ സമ്മതിച്ചുവെന്ന് മോഹൻലാൽ പറയുന്നു. ഓർക്കസ്ട്രേഷനാണ് പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ബുഡാപെസ്റ്റിൽ നിന്നുള്ളവരാണ് അത് ചെയ്യുന്നത്. പിങ്ക് പാന്ഥർ ഇൻവെസ്റ്റി​ഗേഷൻ പോലുള്ള രസമുള്ള സം​ഗീതസംവിധാനമാണുള്ളത്. രമേഷ് നാരായണനാണ് ഈണമിട്ടിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ. ഇങ്ങനെയൊരു പാട്ട് പാടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും മലയാളികളുടെ ഇഷ്ട​ഗാനങ്ങളിൽ ഒന്നാണ്. 

നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന 'ബര്‍മുഡ'യിൽ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്.  കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്