'തലതെറിച്ചവര്‍..'; രസിപ്പിച്ച് 'രോമാഞ്ച'ത്തിലെ വീഡിയോ ഗാനം, ചിത്രം ഫെബ്രുവരിയിൽ തിയറ്ററിൽ

By Web TeamFirst Published Jan 27, 2023, 8:08 AM IST
Highlights

സിനിമ ഫെബ്രുവരി 3ന് പ്രദര്‍ശനത്തിന് എത്തും.

സൗബിന്‍ ഷാഹിർ, അര്‍ജുന്‍ അശോകന്‍ എന്നിവർ നായകന്മാരായി എത്തുന്ന രോമാഞ്ചത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുശിന്‍ ശ്യാമാണ്. പാടിയിരിക്കുന്നത് സിയ ഉള്‍ ഹഖാണ്. ചിത്രത്തിൽ സൗബിന്‍റെയും കൂട്ടരുടെയും ജീവിതം രം​ഗങ്ങളാണ് ​ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നവാഗതനായ ജിത്തു മാധവന്‍ ആണ് രോമാഞ്ചത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. 

സിനിമ ഫെബ്രുവരി 3ന് പ്രദര്‍ശനത്തിന് എത്തും. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.  2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്. നേരത്തെ പുറത്തുവിട്ട ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം.

മാത്യു ദേവസിയായി മമ്മൂട്ടി, സ്ക്രീനിൽ ജ്യോതികയും; 'കാതൽ' പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുന്നു

click me!