Latest Videos

താരനിരയിൽ സുരാജും ബേസിലും സൈജു കുറുപ്പും; 'എങ്കിലും ചന്ദ്രികേ' ടൈറ്റിൽ സോം​ഗ് എത്തി

By Web TeamFirst Published Jan 26, 2023, 11:41 AM IST
Highlights

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എങ്കിലും ചന്ദ്രികേ'യുടെ ടൈറ്റിം​ൽ സോം​ഗ് റിലീസ് ചെയ്തു. ഇഫ്തി സം​ഗീതം നൽകിയ ​ഗാനത്തിന്റെ വരികൾ ഏഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. വിനീത് ശ്രീനിവാസൻ ആണ് ആലാപനം. ഈ വർഷം ആദ്യമായി ഹിറ്റാകാൻ പോകുന്ന ​ഗാനമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 

നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തും.  

'ചന്ദ്രിക' എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നിരഞ്‍ജന അനൂപാണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് വിലയിരുത്തൽ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട് ആണ്. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്. ചിത്രത്തിന്റെ കലാസംവിധാനം ത്യാഗു തവനൂർ ആണ്. ചിത്രത്തിന്റെ മേക്കപ്പ് സുധി ആണ്.  കോസ്റ്റ്യൂം ഡിസൈൻ  സ്റ്റെഫി സേവ്യർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ എം നാസർ, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പിആർഒ വാഴൂർ ജോസ് സ്റ്റിൽസ് വിഷ്‍ണു രാജൻ. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്.

'ഭീഷ്മപർവ'ത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും; 'മഞ്ഞുമ്മൽ ബോയ്സ്' വരുന്നു

click me!