വിജയ് സേതുപതിക്കൊപ്പം മഞ്ജിമ മോഹന്‍; 'തുഗ്ലക്ക് ദര്‍ബാറി'ലെ മാസ് ​ഗാനം റിലീസ് ചെയ്തു

Web Desk   | Asianet News
Published : Sep 14, 2021, 04:03 PM IST
വിജയ് സേതുപതിക്കൊപ്പം മഞ്ജിമ മോഹന്‍; 'തുഗ്ലക്ക് ദര്‍ബാറി'ലെ മാസ് ​ഗാനം റിലീസ് ചെയ്തു

Synopsis

വിജയ് സേതുപതിയാണ് വീഡിയോ ഗാനം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

വിജയ് സേതുപതിക്കൊപ്പം മഞ്‍ജിമ മോഹന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് പൊളിറ്റിക്കല്‍ ഡ്രാമയാണ് 'തുഗ്ലക്ക് ദര്‍ബാർ'. അറിവ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് നേഹ്തയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് സേതുപതിയാണ് വീഡിയോ ഗാനം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ചിത്രത്തിലെ ഈ ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. ഡയറക്ട് ഒടിടി റിലീസിന് മുമ്പ് സാറ്റ്‌ലൈറ്റ് റിലീസായി ചിത്രം എത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് 6 മണിക്ക് സണ്‍ ടിവിയില്‍ റിലീസ് ചെയ്ത ചിത്രം അതേദിവസം രാത്രി നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു.

'സിംഗാരവേലന്‍' എന്ന പ്രാദേശിക രാഷ്ട്രീയ നേതാവായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്ന നവാഗതനാണ് സംവിധാനം. ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദില്ലി പ്രസാദ്. റാഷി ഖന്നയാണ് നായിക. മഞ്ജിമ മോഹനൊപ്പം പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസ, മഹേന്ദിരന്‍ ജയരാജു എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ് സംഗീതം ഗോവിന്ദ് വസന്ത. സംഘട്ടനം സില്‍വ. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്