താരങ്ങള്‍ക്കൊപ്പം സംവിധായകനും; 'ധമാക്ക' ടൈറ്റില്‍ സോംഗ്

Published : Dec 30, 2019, 10:00 PM IST
താരങ്ങള്‍ക്കൊപ്പം സംവിധായകനും; 'ധമാക്ക' ടൈറ്റില്‍ സോംഗ്

Synopsis

നിക്കി ഗല്‍റാണിയും അരുണ്‍കുമാറും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്.  

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യുടെ ടൈറ്റില്‍ സോംഗ് പുറത്തെത്തി. 'അടിപൊളി ധമാക്ക' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം ഗോപി സുന്ദര്‍. അക്ബര്‍ ഖാന്‍, സയനോര ഫിലിപ്പ്, നന്ദ, സ്വേത അശോക് എന്നിവര്‍ പാടിയിരിക്കുന്നു.

നിക്കി ഗല്‍റാണിയും അരുണ്‍കുമാറും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മുകേഷ്, ഉര്‍വ്വശി, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സലിംകുമാര്‍, ഇന്നസെന്റ്, സാബുമോന്‍, ഇടവേള ബാബു, നൂറിന്‍ ഷെറീഫ്, ശാലിന്‍ സോയ, നേഹ സക്‌സേന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനുവരി രണ്ടിന് തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി
വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ