'കണ്ടോ കണ്ടോ...'; 'ബിഗ് ബ്രദറി'ലെ പാട്ടെത്തി

Published : Dec 26, 2019, 11:35 PM IST
'കണ്ടോ കണ്ടോ...'; 'ബിഗ് ബ്രദറി'ലെ പാട്ടെത്തി

Synopsis

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന സിനിമയാണ് ബിഗ് ബ്രദര്‍.  

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറി'ലെ പാട്ട് പുറത്തെത്തി. 'കണ്ടോ കണ്ടോ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേര്‍ന്ന് പാടിയിരിക്കുന്നു.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന സിനിമയാണ് ബിഗ് ബ്രദര്‍. മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരിയില്‍ തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

മിസ്റ്ററി ഹൊറര്‍ കോമഡി ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'; ആദ്യ ഗാനം എത്തി
'കുടമൺ പോറ്റിക്കൊരു ആഗ്രഹം, തൻ്റെ കാലം കഴിഞ്ഞേ ആ എരണം കെട്ടവന്മാരെ സ്കൂളിൻ്റെ പടി കയറ്റൂ, പക്ഷേ..'; എൻ പ്രശാന്തിനെ കുറിച്ച് ജി വേണു​ഗോപാൽ