Adithattu Movie : അടിത്തട്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി

Published : May 02, 2022, 01:20 AM IST
Adithattu Movie : അടിത്തട്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി

Synopsis

 കടലിൽ ആടിയുലയുന്ന ബോട്ടിന്റെ ഒറ്റ ഷോട്ടിലെടുത്ത വീഡിയോ ആണെന്ന പ്രത്യേകതയും പാട്ടിനുണ്ട്. 

കൊച്ചി: ജിജോ ആന്‍റണി (Jijo Anthony) സംവിധാനം ചെയ്യുന്ന ചിത്രം അടിത്തട്ടിലെ ആദ്യ ഗാനം മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പുറത്തിറക്കി. പടിഞ്ഞാറൻ മൂലയിലെ എന്ന് തുടങ്ങുന്ന ഗാനമാണ് തൊഴിലാളി ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. കടൽ ജീവിതത്തിന്റെയും കടൽ മനുഷ്യരുടെ അവകാശങ്ങളേയും പറയുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കാൻ തൊഴിലാളി ദിനം പോലെ ചേരുന്ന ദിവസമില്ലെന്ന് സംവിധായകൻ ജിജോ ആന്‍റണി പറയുന്നു. 

നസ്സർ അഹമ്മദ് എഴുതിയ ഗാനം  ജാസി ഗിഫ്റ്റാണ് പാടിയിരിക്കുന്നത്. കടലിൽ ആടിയുലയുന്ന ബോട്ടിന്റെ ഒറ്റ ഷോട്ടിലെടുത്ത വീഡിയോ ആണെന്ന പ്രത്യേകതയും പാട്ടിനുണ്ട്. 

നേരത്തെ ഇറങ്ങിയ അടിത്തട്ടിന്റെ ട്രെയിലറും കടലിൽ മാത്രം വെച്ച് ഷൂട്ട് ചെയ്തതായിരുന്നു. സണ്ണി വെയ്‍നും ( Sunny Wayne) ഷൈൻ ടോം ചാക്കോയുമാണ് (Shine Tom Chacko) ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഖായിസ് മില്ലന്റെ തിരക്കഥയിൽ സൂസൻ ജോസഫാണ് ചിത്രം നിർമിക്കുന്നത്

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ