'ഇന്നും റിപ്പീറ്റ് വാല്യൂ സോങ്‌സിന്റെ രാജാവ്'; എംജി ശ്രീകുമാറിന് ആശംസയുമായി അഫ്സൽ

Published : May 25, 2025, 11:07 AM ISTUpdated : May 25, 2025, 11:23 AM IST
'ഇന്നും റിപ്പീറ്റ് വാല്യൂ സോങ്‌സിന്റെ രാജാവ്'; എംജി ശ്രീകുമാറിന് ആശംസയുമായി അഫ്സൽ

Synopsis

നിരവധി പേരാണ് എംജിക്ക് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്. 

ലയാളത്തിന്റെ പ്രിയ ​ഗായകൻ എംജി ശ്രീകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് അഫ്സൽ. ഇന്നും റിപ്പീറ്റ് വാല്യൂ സോങ്‌സിന്റെ രാജാവാണ് എം ജി ശ്രീകുമാറെന്ന് അഫ്സൽ കുറിക്കുന്നു. ആശംസകൾക്കൊപ്പം എംജിയോടൊപ്പമുള്ള ഫോട്ടോയും അഫ്സൽ ഷെയർ ചെയ്തിട്ടുണ്ട്. 

'ഇന്നും റിപ്പീറ്റ് വാല്യൂ സോങ്‌സിന്റെ രാജാവ്..മലയാളികളുടെ സ്വന്തം ശ്രീക്കുട്ടൻ ചേട്ടന് പിറന്നാൾ ആശംസകൾ. ഈ ശബ്ദത്തിലൂടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നൂറു കൂട്ടം ഗാനങ്ങളുടെ റിപ്പീറ്റ് വാല്യൂ ഇന്നും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എംജി അണ്ണാ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു', എന്നാണ് അഫ്സൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്. 

ഒരുപിടി മികച്ച ​ഗാനങ്ങൾ അഫ്സലും എംജിയും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. കല്യാണരാമനിലെ 'തിങ്കളേ പൂത്തിങ്കളേ', കങ്കാരുവിലെ 'ഓട്ടോക്കാരൻ ജോസൂട്ടി'ക്ക്, 2 ഹരിഹർ ന​ഗറിലെ 'അടവുകൾ പതിനെട്ട്..', ഏകാന്ത ചന്ദ്രികേ തുടങ്ങിയവയാണ് ആ ​ഗാനങ്ങൾ. 

അതേസമയം, മോഹന്‍ലാല്‍ ചിത്രം തുടരുമിലെ കൊണ്ടാട്ടം ആണ് എം ജി ശ്രീകുമാറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജേക്സ് ബിജോയ് ആണ് സം​ഗീതം. രാജ ലക്ഷ്മിയും എംജി ശ്രീകുമാറിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്.  മോഹൻലാലും ശോഭനയും തകർത്താടിയ ​ഗാനം മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം എംജിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം കൂടിയാണിത്. ഗാനരംഗത്ത് അദ്ദേഹവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  ഏപ്രിൽ 25ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് തുടരും. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറിയ ചിത്രം ആ​ഗോള തലത്തിൽ 200 കോടിയ്ക്ക് മേൽ കളക്ഷൻ നേടി കഴി‍ഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്