ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം'; ആദ്യ ഗാനത്തിന്‍റെ അണ്‍പ്ലഗ്ഗ്ഡ് പതിപ്പുമായി സായ് അഭ്യങ്കര്‍

Published : Aug 12, 2026, 10:13 PM IST
Alaakaa Loovaa song Unplugged version by sai Abhyankkar OM movie

Synopsis

ധനുഷ്, മമ്മൂട്ടി എന്നിവർ ഒന്നിക്കുന്ന 'ഓം' സിനിമയിലെ 'അളകാ ലവാ' എന്ന ഗാനത്തിന്‍റെ അണ്‍പ്ലഗ്ഗ്ഡ് പതിപ്പ് പുറത്തിറങ്ങി

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമരന്‍ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രമാണ് ഓം. സായ് അഭ്യങ്കര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ആദ്യ ഗാനം രണ്ട് ആഴ്ച മുന്‍പ് അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു. സായ് അഭ്യങ്കര്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഇപ്പോഴിതാ അതിന്‍റെ അണ്‍പ്ലഗ്ഗ്ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അളകാ ലവാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റോകേഷ് ആണ്.

മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. ഒക്ടോബര്‍ 16ന് ആണ് ചിത്രത്തിന്‍റെ റിലീസ്.

PREV
Read more Articles on
click me!

Recommended Stories

തമന്‍റെ സംഗീതം; ജേസണ്‍ സഞ്ജയ് ചിത്രം 'സിഗ്മ'യിലെ ഗാനമെത്തി
നീരജ് മാധവ്- അൽത്താഫ് ചിത്രം 'പ്ലൂട്ടോ'യുടെ വീഡിയോ ​ഗാനം റിലീസ് ചെയ്തു