ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ, നസ്രിയ, നസ്‌ലൻ എന്നിവർ അഭിനയിച്ച 'സീൻ' എന്ന ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ 'വാനം പുയലാഗ' എന്ന പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോയും പുറത്തിറങ്ങി.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം സീൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സിനിമയേയും അഭിനേതാക്കളേയും പ്രശംസിച്ച് കൊണ്ട് നിരവധി പേർ രം​ഗത്ത് എത്തുന്നതിനിടെ സിനിമയിലെ ഒരു പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ്. വാനം പുയലാ​ഗ..എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സുഷിൻ ശ്യാം സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കബേർ വാസുകി ആണ്. വിജയനാരായൺ, സുഭലാഷിനി എന്നിവർ ചേർന്നാണ് ആലാപനം.

ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത സീനിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെയും നസ്രിയയുടെയും നെസ്ലന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. ബോക്സ് ഓഫീസ് ഇക്കാലക്ഷനിലും ചിത്രം മികച്ച മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം റിലീസിനെത്തിച്ചിരിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായി സൂര്യ എത്തുന്ന ചിത്രത്തിൽ, താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് പരിവശത്തഗിലാണ് സൂര്യയെത്തുന്നത് മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ഈ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും സിനിമയുടെ പ്രധാന പ്രത്യേകതയാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming