ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി

Published : Dec 10, 2025, 10:33 PM IST
Ambalamukkile Visheshangal MOVIE SONG gokul suresh

Synopsis

ഗോകുല്‍ സുരേഷ്, ലാൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'അമ്പലമുക്കിലെ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ പുതിയ ഗാനം പുറത്തെത്തി. മലരേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയത്. അരുൾ ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും നിഖിൽ മാത്യുവും ചേര്‍ന്നാണ്. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റർടെയ്‍നര്‍ ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു.

മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്പലമുക്കിലെ റിലീസായ ടീസറിനും പ്രൊമോ ഗാനത്തിനും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജാണ് നിർവഹിക്കുന്നത്.

അഡീഷണൽ ഗാനം അരുൾ ദേവ് ഒരുക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീമും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ,തിരക്കഥ : ഉമേഷ് കൃഷ്ണൻ, കൊ പ്രൊഡ്യൂസർ : മുരളി ചന്ദ്, എക്സികുട്ടിവ് പ്രൊഡ്യൂസർ : ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം : മനീഷ് ഭാർഗവൻ, ഗാന രചന : പി.ബിനു, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ,കലാസംവിധാനം : നാഥൻ,പ്രൊഡക്ഷൻ കൺട്രോളർ : നിസാർ മുഹമ്മദ്, മേക്കപ്പ് : പ്രദീപ് രംഗൻ, പി ആർ ഓ : പ്രതീഷ് ശേഖർ, സ്റ്റിൽസ്: ക്ലിന്റ് ബേബി,ഡിസൈൻ : സാൻസൺ ആഡ്സ്.രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ