അനൂപ് മേനോൻ ചിത്രം 'ചിര'ത്തിലെ വീഡിയോ ​ഗാനം എത്തി, റിലീസ് ഒക്ടോബർ 9ന്

Published : Oct 05, 2026, 08:13 PM IST
Chandare movie

Synopsis

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ചിരം' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സിന്ധു പരടയിൽ, എൻ സുധീർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ഒൻപതിന് തിയേറ്ററുകളിൽ എത്തും.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ചിരം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മരത്തില് നീരോട്ടം.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയത് ​എം ജയചന്ദ്രൻ ആണ്. കെ രാജ​ഗോപാൽ രചിച്ച വരികൾ ആലപിച്ചിരിക്കുന്നത് ഭദ്ര രഞ്ജിൻ ആണ്. ‌‌

ഒക്ടോബർ 9 ന് ചിരം തിയറ്ററുകളിലെത്തും. സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്ധു പരടയിൽ, എൻ സുധീർ എന്നിവരാണ്. 'ബാവുൾ- സംഗീതവും ജീവിതവും' എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവ്വകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു. ബാവുൾ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ കഥ സിന്ധു പരടയിൽ, തിരക്കഥ കെ രാജഗോപാൽ, സിന്ധു പരടയിൽ, ക്യാമറ ആനന്ദ് ബാലകൃഷ്ണൻ, എഡിറ്റർ സി വി സജയൻ, ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണൻ, സംഗീതം എം ജയചന്ദ്രൻ, ഗിരീഷ് നാരായൺ, ബിജിഎം ഗിരീഷ് നാരായണൻ, മേക്കപ്പ് പ്രദീപ് രംഗൻ. ആർട്ട് ബിനോയ് തലകുളത്തൂർ, കോസ്റ്റ്യൂം പ്രദീപ് കാടക്കാശ്ശേരി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ നിജില്‍ ദിവാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര, കളറിസ്റ്റ് ലിജു പ്രഭാകർ, കോറിയോഗ്രഫി അയ്യപ്പദാസ്, പ്രൊജക്ട് കോഡിനേറ്റേഴ്സ് കെ ജെ വിനയൻ, ഗോപിനാഥ് മുറിയാട്, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻ. വിതരണം ചെയ്യുന്നത് സത്യജിത് ഫിലിംസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി.

PREV
Read more Articles on
click me!

Recommended Stories

വിജയ് സേതുപതി നായകനായ 'ബത്ത'യുടെ ജൂക്ക്ബോക്സ് പുറത്ത്
അനൂപ് മേനോൻ ചിത്രം 'ചിര'ത്തിലെ മനോഹര മെലഡി വീഡിയോ ​ഗാനം എത്തി