വിജയ് സേതുപതി നായകനായ 'ബത്ത'യുടെ ജൂക്ക്ബോക്സ് പുറത്ത്

Published : Oct 02, 2026, 10:30 PM IST
Baththa movie

Synopsis

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം 'ബത്ത'യുടെ പത്ത് ഗാനങ്ങളടങ്ങിയ ജൂക്ക്ബോക്സ് പുറത്തിറങ്ങി. ആറ്റ്‌ലി അവതരിപ്പിച്ച് ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിജോമോൾ ജോസാണ് നായിക. സായ് അഭ്യങ്കറാണ് സംഗീതം നൽകിയിരിക്കുന്നത്.

വിജയ് സേതുപതി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ബത്ത' (Baththa)യുടെ ജൂക്ക്ബോക്സ് റിലീസ് ചെയ്തു. പത്ത് ​ഗാനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒക്ടോബർ 1ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളി എത്തിയിരുന്നു. മലയാളി നടി ലിജോമോൾ ജോസാണ് നായികയായി ചിത്രത്തിൽ എത്തുന്നത്. ചിത്രം 2026 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ബത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ട്രെയ്‌ലർ പുറത്തുവന്നിരിക്കുന്നത്. മികച്ച സിനിമാനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന സൂചനയായായിരുന്നു ട്രെയ്‌ലർ നൽകിയിരുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിരുന്നു. സായ് അഭ്യങ്കർ ഒരുക്കിയ ചിത്രത്തിലെ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു. കെ കെ നഗർ ഗാന ജീവ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ആലാപനം.

അതേസമയം, വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പടത്തിന്റെ പേര് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇഞ്ചി വെള്ളം എന്നാണ് ചിത്രത്തിന്‍റെ പേര്. 2027 ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. മണി രത്നത്തിന്‍റെ 2018 ചിത്രം ചെക്ക ചിവന്ത വാനത്തില്‍ വിജയ് സേതുപതി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ ദിവസം ആരംഭിച്ച ബിഗ് ബോസ് തമിഴിന്‍റെ അവതാരകന്‍ എന്നതിനൊപ്പം മറ്റ് സിനിമാ തിരക്കുകളിലുമാണ് വിജയ് സേതുപതി. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്ലം ഡോഗ്, ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പോക്കറ്റ് നോവല്‍, ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം, രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന ഫര്‍സി 2 എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിലുള്ള മറ്റ് പ്രോജക്റ്റുകള്‍.

PREV
Read more Articles on
click me!

Recommended Stories

അനൂപ് മേനോൻ ചിത്രം 'ചിര'ത്തിലെ മനോഹര മെലഡി വീഡിയോ ​ഗാനം എത്തി
പ്രേക്ഷകർ മനസിലേറ്റിയ മനോഹര പ്രണയം; 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ വീഡിയോ ​ഗാനം എത്തി