അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയുമായി ഫാദേഴ്സ് ഡേയിൽ 'അപ്പ' മ്യൂസിക്കൽ വീഡിയോ ആൽബം

Published : Jun 15, 2025, 05:53 PM ISTUpdated : Jun 15, 2025, 08:17 PM IST
Appa Music Video

Synopsis

ഫാദേഴ്സ് ഡേയിൽ പുറത്തിറങ്ങിയ 'അപ്പ' എന്ന മ്യൂസിക്കൽ ആൽബം ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. 

കൊച്ചി: ഫാദേഴ്സ് ഡേയിൽ ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന അപ്പ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കി. വിജയ് യേശുദാസിന്റെ മനോഹരമായ ആലാപനമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. ജിനോയ് ജോർജ് സംഗീതം നൽകിയിരിക്കുന്ന ഈ മ്യൂസിക്ക് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. വൈശാഖ് സോമനാഥിന്റേതാണ് വരികൾ.

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലും തണലായി നിൽക്കുന്ന ഒരു പിതാവിന്റേയും അയാളുടെ മകന്റേയും ജീവിതത്തിലൂടേയാണ് ഈ ഗാനം മുന്നോട്ടു പോകുന്നത്. അച്ഛനായി മനോജ് കെ.യുവും മകനായി ഗായകൻ സിദ്ധാർത്ഥ് മേനോനുമാണ് അഭിനയിക്കുന്നത്.

സംഗീതം ഒരുക്കിയ ജിനോയ് ജോർജിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഈ ഗാനത്തിന് ആധാരം. ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ഗാനരംഗത്തിൽ അഭിനയിക്കുന്നുണ്ട്.

ടോണിവേഴ്സ് മീഡിയ പ്രൊഡക്ഷൻസ്, ജിനോയ് ജോർജ് പ്രൊഡക്ഷൻസ്, വിന്റർ ഫോക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. രാഹുൽ ദിനേശിന്റെ തിരക്കഥയൊരിക്കിയ ആൽബത്തിന്റെ ഛായാഗ്രഹണം നിഖിൽ ജോണാണ്. എഡിറ്റർ സെറ്റിഫിൻ പോൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടോണി ജേക്കബ്, സ്റ്റിൽസ്: എഡ്വിൻ ഷാജൻ, വൈശാഖ് കെ.പി. ഡി.ഐപോയറ്റിക്, കൺസെപ്റ്റ്: ബെനോയ് ജോർജ്, ടൈറ്റിൽ ഡിസൈൻ: അജന്യ പി. കുമാർ, സംഗീത നിർമ്മാണം: ജോനാഥൻ ജോസഫ്, പ്രീമിക്സ്: അലൻ പോൾ ലാൽ, മിക്സിംഗ് & മാസ്റ്ററിംഗ്: ബാലു തങ്കച്ചൻ. ഡോ. ജിനോയ് ജോർജിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ' കൊണ്ടുവന്ന വെങ്കിടേഷ്; തൊണ്ണൂറുകളിലെ ഗന്ധർവ്വ സംഗീതത്തിന് വിട
മാത്യൂ തോമസ്- ദേവിക സഞ്ജയ് ചിത്രം 'സുഖമാണോ സുഖമാണ്'; ആദ്യ ഗാനം റിലീസായി