AR Rahman Daughter Khatija : എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയാകുന്നു

Web Desk   | Asianet News
Published : Jan 02, 2022, 06:56 PM ISTUpdated : Jan 02, 2022, 07:09 PM IST
AR Rahman Daughter Khatija : എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയാകുന്നു

Synopsis

ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്‍ലീമാ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ(AR Rahman) മകളും ​ഗായികയുമായ ഖദീജ(Khatija) വിവാഹിതയാകുന്നു. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. ഖദീജ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ തിയതി ഉടനെ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ

ഖദീജയുടെ ജന്മദിനമായ ഡിസംബർ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത്  അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ  ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു. 

'ഫരിശ്‌തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. 'ഫരിശ്‌തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.

ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്ലിമ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്ലിമ നസ്‍റിന്‍റെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്‍റെ തെരഞ്ഞെടുപ്പാണെന്ന് ഖദീജയും പ്രതികരിച്ചിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാനും രംഗത്തെത്തി. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്. 

Read Also: എ ആര്‍ റഹ്മാന്‍റെ മകളെ ബുര്‍ഖയിട്ട് കാണുമ്പോള്‍ വീര്‍പ്പുമുട്ടലെന്ന് തസ്ലിമ നസ്രിന്‍; മറുപടിയുമായി ഖദീജ

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി