'അറബിക് കുത്തു'മായി അനിരുദ്ധ് രവിചന്ദര്‍; 'ബീസ്റ്റ്' ഫസ്റ്റ് സിംഗിള്‍ പ്രൊമോ

Published : Feb 07, 2022, 11:27 PM IST
'അറബിക് കുത്തു'മായി അനിരുദ്ധ് രവിചന്ദര്‍; 'ബീസ്റ്റ്' ഫസ്റ്റ് സിംഗിള്‍ പ്രൊമോ

Synopsis

വാലന്‍റൈന്‍ ദിനത്തില്‍ സോംഗ് റിലീസ്

തമിഴ് ചലച്ചിത്ര ഗാനമേഖലയിലെ ഹിറ്റ് മെഷീന്‍ ആണ് അനിരുദ്ധ് രവിചന്ദര്‍ (Anirudh Ravichander). സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി അനിരുദ്ധ് സൃഷ്‍ടിച്ച പല ഈണങ്ങളും സിനിമാപ്രേമികളുടെ പ്രിയഗാനങ്ങളായി ഇപ്പോഴും കൂടെയുണ്ട്. രജനീകാന്ത് ചിത്രം പേട്ടയും വിജയ് (Vijay) ചിത്രം മാസ്റ്ററുമാണ് സമീപകാലത്തെ അനിരുദ്ധിന്‍റെ രണ്ട് സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍. ഇപ്പോഴിതാ വിജയ് നായകനാവുന്ന പുതിയ ചിത്രം ബീസ്റ്റിലും (Beast) സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ്. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ എപ്പോഴും തന്‍റേതായ വ്യതിരിക്തത സൂക്ഷിക്കുന്ന അനിരുദ്ധ് ഇക്കുറി എത്തുന്നത് 'അറബിക് കുത്തു'മായാണ്. ഗാനത്തിന്‍റെ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.

സാധാരണ ഗാനങ്ങളുടെ പ്രൊമോ വീഡിയോകള്‍ ആ ഗാനത്തിന്‍റെ തന്നെ ഒരു ടീസര്‍ പോലെയാണ് എത്താറുള്ളതെങ്കില്‍ ബീസ്റ്റ് അണിയറക്കാര്‍ അവിടെയും വ്യത്യസ്‍തത കാണിച്ചിരിക്കുകയാണ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറും അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ശബ്‍ദസാന്നിധ്യമായി വിജയ്‍യും. ഹിറ്റുകള്‍ മാത്രം സൃഷ്‍ടിക്കുന്ന അനിരുദ്ധില്‍ നിന്നും അതില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല. വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14നാണ് ആദ്യ സിംഗിള്‍ എത്തുക.

ഡോക്ടറിന്‍റെ വന്‍ വിജയത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ റിലീസ്. 

PREV
Read more Articles on
click me!

Recommended Stories

മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ
മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ