മാലേയം വീണ്ടും ഹിറ്റ്, കെ എസ് ചിത്രയുടെ പാട്ടിന് പുതിയ ഭാവവുമായി അരവിന്ദ് വേണുഗോപാല്‍

Web Desk   | Asianet News
Published : Aug 10, 2020, 03:51 PM IST
മാലേയം വീണ്ടും ഹിറ്റ്, കെ എസ് ചിത്രയുടെ പാട്ടിന് പുതിയ ഭാവവുമായി അരവിന്ദ് വേണുഗോപാല്‍

Synopsis

കെ എസ് ചിത്രയുടെ ഹിറ്റ് പാട്ടായ മാലേയം ആണ് വേണുഗോപാലിന്റെ മകൻ അരവിന്ദ് പുതിയ ഭാവത്തില്‍ ആലപിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ ഗായകൻ വേണുഗോപാലിന്റെ മകനായ അരവിന്ദും പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരനാണ്.  ഇപ്പോഴിതാ അരവിന്ദ് വേണുഗോപാലിന്റെ മനോഹരമായ ഒരു കവര്‍ സോംഗ് ആണ്  ശ്രദ്ധ നേടുന്നത്.

തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന സിനിമയിലെ ഗാനമാണ് അരവിന്ദ് വേണുഗോപാല്‍ പുതിയ ഭാവത്തില്‍ എത്തിച്ചിരിക്കുന്നത്. മാലേയം എന്ന ഗാനം സിനിമയില്‍ കെ എസ് ചിത്രയാണ് പാടിയത്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് മാലേയം എന്ന ഗാനം. അതിന്റെ കേള്‍വി സുഖം ഒട്ടും കുറയാതെ അരവിന്ദ് വേണുഗോപാലിന്റെ ശബ്‍ദത്തില്‍ എത്തിയിരിക്കുകയാണ്. അശ്വിൻ ജോണ്‍സണ്‍ ആണ് കീ ബോര്‍ഡ്. ശരത് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ രചന നിര്‍വഹിച്ചത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു.

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്