പ്രതീക്ഷയുടെ ഈണം; പ്രേക്ഷക പ്രശംസ നേടി 'അറിയുന്നു ഞാൻ ഈ മൗനം'

Web Desk   | Asianet News
Published : Oct 22, 2020, 08:13 PM IST
പ്രതീക്ഷയുടെ ഈണം; പ്രേക്ഷക പ്രശംസ നേടി 'അറിയുന്നു ഞാൻ ഈ മൗനം'

Synopsis

യൂട്യൂബിൽ പുറത്തിറക്കിയ ആല്‍ബത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി

കൊവിഡ് പ്രതിസന്ധി മൂലം നിർമാണം സ്തംഭിച്ചുപോയ എന്റർട്ടെയ്ന്മെന്റ് മേഖലയ്ക്ക് പ്രതീക്ഷയാവുകയാണ് 'അറിയുന്നു ഞാൻ ഈ മൗനം' എന്ന മ്യൂസിക് ആൽബവും, അതിന് ലഭിക്കുന്ന സ്വീകാര്യതയും. യൂട്യൂബിൽ പുറത്തിറക്കിയ ആല്‍ബത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി അനശ്വര പൊന്നമ്പത്താണ് ആല്‍ബം യൂട്യൂബില്‍ പുറത്തിറക്കിയത്.

മുഖില്‍ മിക്കി ഗാന രചനയും രാജീവ് കൂത്തുപറമ്പ് സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാജീവ് എം പിയാണ്. ആലാപനം സംഗീത് പാറപ്രം. ജോഷി നീലാമ്പരിയും നര്‍ത്തകിയായ അക്ഷയ സാജനും ചേര്‍ന്നാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

കൊവിഡ് പ്രതിസന്ധിയിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സംഗീതം, സിനിമാ മേഖലയിലെ കലാകാരന്മാർക്ക് അവരുടെ മേഖലയിലേയ്ക്ക് തിരികെ വരാൻ പ്രചോദനമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആൽബത്തിന്റെ അണിയറ പ്രവത്തകർ പറയുന്നു.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി