തിയറ്ററിൽ ആവേശം നിറച്ച ​ഗാനം; 'ചത്താ പച്ച'യിലെ ടൈറ്റിൽ ട്രാക്ക് എത്തി

Published : Jan 28, 2026, 10:22 PM IST
Chatha Pacha movie Title Track

Synopsis

അദ്വൈത് നായർ സംവിധാനം ചെയ്ത 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് ശങ്കർ-എഹ്‌സാൻ-ലോയ് ആണ്.

'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക് പുറത്തുവിട്ടു. ശങ്കർ മഹാദേവൻ, സിദ്ധാർത്ഥ് മഹാദേവൻ, ഫെജോ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ശങ്കർ-എഹ്‌സാൻ-ലോയ് എന്നിവർ ചേർന്നാണ് സം​ഗീതം. വിനായക് ശശികുമാറും ഫെജോയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ. ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോകുകയാണ്.

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം വാൾട്ടർ എന്ന കഥാപാത്രമായി അതിഥി താരമായി മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ഗംഭീര പ്രകടനമാണ് ഇവർ ഓരോരുത്തരും ചിത്രത്തിൽ കാഴ്ചവെച്ചത്. വളരെ സ്റ്റൈലിഷ് ആയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്.

സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

PREV
Read more Articles on
click me!

Recommended Stories

തിത്താരം മാരിപ്പെണ്ണേ..; 'മാജിക് മഷ്റൂംസി'ലെ ഫെസ്റ്റിവൽ വൈബ് പാട്ടെത്തി
വിഷ്‍ണു ശ്യാമിന്‍റെ സംഗീതത്തില്‍ മനോഹര മെലഡി; 'വലതുവശത്തെ കള്ളനി'ലെ ഗാനമെത്തി