തരംഗം തീർത്ത് ‘പുഷ്പ’യിലെ ആദ്യ ഗാനം; 24 മണിക്കൂറിനുള്ളിൽ കണ്ടത് 18 മില്യണിലധികം പേർ

By Web TeamFirst Published Aug 14, 2021, 4:45 PM IST
Highlights

ചിത്രത്തിൽ നടൻ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നുണ്ട്. അല്ലുവിന്റെ വില്ലനായാണ് താരം എത്തുക.

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ‘.പ്രഖ്യാപന സമയം മുതൽ വൻ സ്വീകാര്യത ലഭിച്ച ചിത്രത്തിലെ ആദ്യ​ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘ഓട് ഓട് ആടെ’ എന്നു തുടങ്ങുന്ന ഗാനത്തിന് ദേവീ ശ്രീ പ്രസാദാണ് ഈണം പകർന്നത്. ​പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പിന്തുണയാണ് ​ഗാനത്തിന് ലഭിച്ചത്. 

ഇപ്പോഴിതാ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 മില്യണിലധികം പേരാണ് ​ഗാനം കണ്ടിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 1.16മില്യണിലധികം ലൈക്സും ​ഗാനം സ്വന്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിൽ രാഹുൽ നമ്പ്യാർ ആണ് ഗാനം ആലപിച്ചത്. സിജു തുറവൂരിന്റേതാണ് വരികൾ. പുറത്തിറങ്ങിയപ്പോൾ തന്നെ ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ച ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയും ചെയ്തു. 

രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിൽ നടൻ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നുണ്ട്. അല്ലുവിന്റെ വില്ലനായാണ് താരം എത്തുക. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!