ദിലീപിന്റെ ശബ്ദത്തിൽ 'നാരങ്ങാമുട്ടായി'; നാദിർഷ ചിത്രത്തിന്റെ ആദ്യ​ഗാനം പുറത്തുവിട്ടു

By Web TeamFirst Published Aug 18, 2021, 8:39 PM IST
Highlights

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 

ടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

'നാരങ്ങാമുട്ടായി' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ദിലീപാണ്. സം​​ഗീതവും വരികളും ചെയ്തിരിക്കുന്നത് നാദിർഷയാണ്. പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന വിഷ്യൽസ് ആണ് വീഡിയോയിൽ ഉള്ളത്. 

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സുഗീതിന്റെ സംവിധാനത്തിലെത്തിയ 'മൈ സാന്റ'യാണ് തൊട്ടുമുന്‍പെത്തിയ ദിലീപ് ചിത്രം. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. അനുശ്രീയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!