'ഓണമൊരു പൊൻ നിനവായ്..' ശ്രദ്ധേയമായി ഈ ന്യൂജന്‍ ഓണപ്പാട്ട്

Web Desk   | Asianet News
Published : Aug 17, 2021, 08:51 PM IST
'ഓണമൊരു പൊൻ നിനവായ്..' ശ്രദ്ധേയമായി ഈ ന്യൂജന്‍ ഓണപ്പാട്ട്

Synopsis

ഓണപ്പൂക്കളെപ്പോലെ ഗതകാല സ്‍മരണകളെ തലോടി ഓണത്തുമ്പികളും ഒപ്പം ഓണപ്പാട്ടുകളും വിരുന്നു വന്നുതുടങ്ങി. ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അത്തരമൊരു ഓണം ആല്‍ബവും ഓണപ്പാട്ടും. 

ഓണം എന്നാല്‍ ഓര്‍മ്മകളാണ് പലര്‍ക്കും. പ്രണയത്തിന്‍റെ, കൊഴിഞ്ഞുപോയ നല്ല ഇന്നലകളുടെ, നൊമ്പരങ്ങളുടെ അങ്ങനെ പലര്‍ക്കും പല തരത്തിലുള്ള അനുഭവമാകും ഓരോ ഓണക്കാലവും ഓര്‍മ്മിപ്പിക്കുന്നത്.  ഈ മഹാമാരിക്കാലത്തും ഓര്‍മ്മകളെ തൊട്ടുണര്‍ത്തി വീണ്ടും ഒരു ഓണം കൂടി പടിവാതിക്കല്‍ എത്തിയിരിക്കുന്നു. 

ഓണപ്പൂക്കളെപ്പോലെ ഗതകാല സ്‍മരണകളെ തലോടി ഓണത്തുമ്പികളും ഒപ്പം ഓണപ്പാട്ടുകളും വിരുന്നു വന്നുതുടങ്ങി. ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അത്തരമൊരു ഓണം ആല്‍ബവും ഓണപ്പാട്ടും. 

'ഓണമൊരു പൊൻ നിനവായ്' എന്നു തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സാക്ഷാല്‍ റഫീഖ് അഹമ്മദാണ്. കവി തൂലിക ചലിപ്പിക്കുന്ന ആദ്യത്തെ ഓണപ്പാട്ടാണിത് എന്നാണ് ആല്‍ബത്തിന്റെ അണയറ പ്രവര്‍ത്തകര്‍ പറയുന്നത്. സച്ചിന്‍ രാജ് ചേളോരി ഈണമിട്ട ഗാനം പാടിയിരിക്കുന്നത് ഗോകുല്‍ ഏകനാഥാണ്.

ഓണത്തിന്‍റെ മധുരസ്‍മരണകള്‍ ചാലിച്ച മനോരഹമായ ദൃശ്യഭാഷ കൊണ്ട് പാട്ടും വീഡിയോയും പ്രേക്ഷകരെ ആസ്വാദനത്തിന്‍റെ വേറൊരു തലത്തിലേക്ക് കൈപിടിച്ചു നടത്തും. ഉത്സവാന്തരീക്ഷത്തിലേക്ക് എടുത്തുയര്‍ത്തും. അതുകൊണ്ടുതന്നെയാവണം ഈ പാട്ടിനെയും വീഡിയെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. യൂട്യൂബില്‍ പോസ്റ്റ് ചെയ്‍ത് മണിക്കൂറുകള്‍ക്കകം ആയിരങ്ങളാണ് ഈ ആല്‍ബം കണ്ടുകഴിഞ്ഞത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്