ഇനി പാട്ടിന്റെ മധുരരാവുകൾ..; സ്റ്റാർ സിംഗര്‍ സീസൺ 9ന് ആരംഭം, സാന്നിധ്യമാകാന്‍ കീരവാണി

Published : Jul 14, 2023, 08:46 PM ISTUpdated : Jul 14, 2023, 08:49 PM IST
ഇനി പാട്ടിന്റെ മധുരരാവുകൾ..; സ്റ്റാർ സിംഗര്‍ സീസൺ 9ന് ആരംഭം, സാന്നിധ്യമാകാന്‍ കീരവാണി

Synopsis

തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിംഗര്‍ സീസൺ 9ന്റെ വേദിയിൽ എത്തുന്നത്.

സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ടെലിവിഷൻ റിയാലിറ്റി ഷോ സ്റ്റാർ സിങ്ങറിന്റെ ഒൻപതാം സീസൺ ആരംഭിക്കുന്നു. സീസണിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണിയും മമ്ത മോഹൻദാസും ചേർന്ന് നിർവഹിക്കും. വിധികർത്താക്കളായ കെ എസ് ചിത്ര, സിതാര, വിധു പ്രതാപ്  ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവരും സന്നിഹിതരായുണ്ടാകും. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9ന്റെ വേദിയിൽ മാറ്റുരയ്ക്കാന്‍ എത്തുന്നത്. ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ കെ എസ് ചിത്ര, സിത്താര, വിധു പ്രതാപ്  എന്നിവരാണ്. ഈ ഷോയുടെ അവതാരകയായി എത്തുന്നത് ആർ ജെ വർഷയാണ്. 

സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ലോഞ്ച് ഇവന്റിൽ അവസാനഘട്ട ഓഡിഷനിൽ വന്ന 32 മത്സരാർത്ഥികളിൽ നിന്നും 16 പേരെ തിരഞ്ഞെടുക്കുകയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഷോയുടെ ലോഞ്ച് ഇവന്റ് ജൂലൈ 15,16 തീയതികളിൽ (ശനി,ഞായ ) വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. ജൂലൈ 22  മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 7.30ന് ഷോ സംപ്രേക്ഷണം ചെയ്യും. 

ചിരിപ്പടവുമായി ലുക്മാനും ഭാസിയും; 'കൊറോണ ധവാന്‍' ട്രെയിലർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

<

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്