ആസ്വാദകപ്രീതി നേടി 'അത്തം പത്ത്'; ചിത്രയുടെ ആലാപനത്തില്‍ ഓണപ്പാട്ട്

Published : Sep 02, 2025, 11:23 PM IST
ATHAM PATHU ks chithra onam song became viral

Synopsis

രണ്ട് ആഴ്ച മുന്‍പായിരുന്നു ഗാനത്തിന്‍റെ യുട്യൂബ് റിലീസ്

മലയാളത്തിന്റെ വാനമ്പാടി കെ എസ്സ് ചിത്രയുടെ ഓണപ്പാട്ട് അത്തം പത്ത് തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള രാജീവ് ആലുങ്കലാണ് ഗൃഹാതുരത്വമുള്ള ഈ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. ശ്രദ്ധേയനായ യുവസംഗീത സംവിധായകൻ സൽജിൻ കളപ്പുരയാണ് ഈണം നൽകിയിരിക്കുന്നത്. ഇതിനുമുൻപ് രാജീവ് ആലുങ്കൽ- സൽജിൻ കളപ്പുര കൂടുകെട്ടിൽ പുറത്തിറങ്ങിയ എം ജി ശ്രീകുമാർ ആലപിച്ച എന്റെ പൊന്നു സ്വാമി എന്ന അയ്യപ്പഭക്തിഗാനവും സുജാത പാടിയ 'സ്തുതി'എന്ന ക്രിസ്തുമസ് ആൽബവും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഈ രണ്ട് സംഗീത ആൽബങ്ങളുടേയും വൻ സ്വീകാര്യതയ്ക്കു ശേഷമാണ് ഇവർ ഇരുവരും ചേർന്നൊരുക്കിയ 'അത്തംപത്ത്' എന്ന ഓണപ്പാട്ട് തരംഗമായി മാറുന്നത്.

32 വർഷത്തിനു ശേഷം ശ്രീകുമാരൻ തമ്പിയും യേശുദാസും ഒരുമിച്ച, 2023ൽ പുറത്തിറങ്ങിയ തരംഗിണിയുടെ പൊന്നോണത്താളം എന്ന സൂപ്പർഹിറ്റ് ഓണ ആൽബത്തിന് സംഗീതം നൽകിയതും സൽജിൻ കളപ്പുര തന്നെയായിരുന്നു. തുടർന്ന് ഒട്ടേറെ ഗാനങ്ങൾക്ക് ഈണം നൽകി ഇന്ന് മലയാളത്തിലും തമിഴിലും ഈ രംഗത്ത് സജീവ സാന്നിധ്യമാണ് ഈ യുവ സംഗീത സംവിധായകൻ. ഇന്ത്യയിലെ തന്നെ പ്രഗൽഭരും പ്രശസ്തരുമായ നിരവധി കലാകാരൻമാരാണ് അത്തം പത്ത് എന്ന ആൽബത്തിന് പശ്ചാത്തല സംഗീതം ഒരുക്കുവാൻ ബിജു പൗലോസിനൊപ്പം ചെന്നൈയിൽ അണിനിരന്നത്. പതിവിൽ നിന്നു വ്യത്യസ്ഥമായ വലിയൊരു കോറസ് ടീമും ഗാനത്തിന്റെ പ്രത്യേകതയാണ്. ഏറെ കാലത്തിനു ശേഷമാണ് മെഗാ ഓർക്കസ്ട്രേഷനിൽ ഒരു മലയാള ഗാനം പുറത്തിറങ്ങുന്നത്. അനിൽ നായരാണ് നിർമ്മാണം.

മലയാളത്തനിമയുള്ള നല്ല ഗാനങ്ങൾ ഇല്ലാതായിപ്പോകുന്നു എന്ന് പലപ്പോഴും തോന്നിപോകാറുള്ള ഈ കാലത്ത് സംഗീതപ്രേമിക്കുള്ള ഓണക്കൈനീട്ടമാണ് ഈ പാട്ടെന്നും കെ എസ്സ് ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇതിനോടകം തന്നെ നിരവധി പേരുടെ മികച്ച അഭിപ്രായങ്ങളിലൂടെ കൂടുതൽ ജനകീയമായിമാറുന്ന അത്തം പത്ത് ഓണക്കാലം കഴിഞ്ഞാലും ഗാനാസ്വാദകരുടെ നാവിൻ തുമ്പിൽനിന്ന് ഒഴിഞ്ഞു പോകാത്ത ഗാനമായി മാറും.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്