ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിലെ ആദ്യഗാനം 'അമ്പലപ്രാവിന്റെ..' പുറത്തിറങ്ങി. രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനം വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്നാണ് ആലപിച്ചത്. ചിത്രം മാർച്ച് 20-ന് തിയേറ്ററുകളിലെത്തും.

സ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ആദ്യ​ഗാനം റിലീസ് ചെയ്തു. അമ്പലപ്രാവിന്റെ.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. ബികെ ഹരിനാരായണൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്നാണ്. ധ്യാൻ ശ്രീനിവാസനും ദിവ്യ പിള്ളയുമാണ് ​ഗാനരം​ഗത്തുള്ളത്. ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും.

വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പിന്നണി ഗായകരായി എത്തുന്നതും ഭീഷ്മർ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. രണ്ട് പ്രണയ ഗാനങ്ങളാണ് ഭീഷ്മറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനില രാജീവ് ആലപിച്ച ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം ഒരു ക്യാംപസ് പ്രണയഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനമാണ് ‘അമ്പല പ്രാവിന്റെ’. വിനീതിനൊപ്പം അനില രാജീവ് തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം നൽകുന്ന ഈ രണ്ട് ഗാനങ്ങൾക്കും വരികൾ രചിച്ചിരിക്കുന്നത് ബി. കെ. ഹരിനാരായണനാണ്.

ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടായ ‘പാൽ നിലാ പുഞ്ചിരി’ ഭീഷ്മറിൽ വീണ്ടും എത്തുന്നതും ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ഒ. എം. കരുവാരക്കുണ്ടിന്റെ വരികൾക്ക് കെ. എ. ലത്തീഫ് സംഗീതം നൽകിയ ഈ എവർഗ്രീൻ ഗാനം ആലപിച്ചത് ദാന റാസിഖ് ആണ്.

Ambalapravinte Lyrical Video | East Coast Vijayan |Dhyan Sreenivasan|Vishnu Unnikrishnan |Ranjin Raj

ടൈറ്റിൽ ഗാനമായി അണിയിച്ചൊരുക്കിയ ‘കാട്ടുപുലി’ എന്ന ഗാനം ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ചിത്രത്തിനായി ആലപിക്കുന്നു. ഇവർക്കൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലു, ജിബിൻ ഗോപിനാഥ്, ബിനു തൃക്കാക്കര, അഖിൽ കവലയൂർ, ഷാജു ശ്രീധർ എന്നിവർ കോറസ് ഗായകരായും എത്തുന്നു. കല്യാണ പശ്ചാത്തലത്തിൽ ഒരുക്കിയ ‘കല്യാണം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിനു തൃക്കാക്കരയാണ്. ഈ രണ്ട് ഗാനങ്ങൾക്കും വരികൾ ഒരുക്കിയത് സന്തോഷ് വർമ്മയാണ്.

ഇതോടൊപ്പം രഞ്ജിൻ രാജിന്റെ ശബ്ദത്തിൽ ഒരു ഭക്തിനിർഭരമായ ശ്ലോകവും ഭീഷ്മർ സിനിമയുടെ സംഗീതത്തിന് മാറ്റ് കൂട്ടുന്നു. വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്ന് ആലപിച്ച ‘അമ്പല പ്രാവിന്റെ’ എന്ന ഗാനം നാളെ യൂട്യൂബിൽ റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഭീഷ്മർ സ്വന്തമാക്കുന്നു. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming