ഒരു പശുകിടാവിന്റെ ജനനവും ആഘോഷവും; 'പാൽതു ജാൻവറി'ലെ 'പിഞ്ചു പൈതൽ..' എത്തി

By Web TeamFirst Published Sep 17, 2022, 9:24 PM IST
Highlights

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് 'പാൽതു ജാൻവർ'.

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് 'പാൽതു ജാൻവർ'. പ്രസൂൺ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ താരം ബേസിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ​ഗാനത്തിന്റെ ലിറിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഒരു പശുകിടാവിന്റെ ജനനനവും അതുകണ്ട് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന സന്തോഷവുമാണ് പാട്ട്. ജസ്റ്റിൻ വർ​ഗീസ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമയാണ്. രേണുക അരുണും ജസ്റ്റിൻ വർ​ഗീസും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്  വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് നിർമ്മാണം. ഷമ്മി തിലകനും ചിത്രത്തിൽ മികച്ചൊരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. 

ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്. ‌

'എന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് ശേഷം നൃത്തം ചെയ്തതിന് കാരണം ആന്റി'; മഞ്ജുവാര്യർക്ക് കുട്ടി ആരാധികയുടെ കത്ത്

click me!