രവീന്ദ്രൻ മാസ്റ്ററുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും മക്കൾ ഒന്നിക്കുന്ന ഗാനം; 'ഭം ഭയഭരിതം' ശിവസ്തുതി ഗാനവുമായി മഞ്ജരി

Published : Feb 13, 2026, 07:58 PM IST
Bham Bhayabharitham | Manjari

Synopsis

ഗായിക മഞ്ജരിയുടെ 'ഭം ഭയഭരിതം' എന്ന പുതിയ ശിവസ്തുതി ഗാനം പുറത്തിറങ്ങി. അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവാണ് സംഗീതം. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻനാഥ് പുത്തഞ്ചേരി വരികൾ എഴുതുന്നു.

'ഭം ഭയഭരിതം' എന്ന ശിവസ്തുതി ഗാനം പുറത്തിറക്കി മഞ്ജരി. സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ് വരികൾ എഴുതിയിരിക്കുന്നത്. സ്വർഗത്തിൽ ഇരുന്നുകൊണ്ട്, രവീന്ദ്രൻമാസ്റ്ററുടെയും, ഗിരീഷ്പുത്തഞ്ചേരിയുടെയും ആത്മാക്കൾ ഈ കൂട്ടായ്മ കണ്ടു സന്തോഷിച്ചു അനുഗ്രഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മഞ്ജരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

"ഞാൻ ആദ്യമായിട്ട് ഒരു ശിവസ്തുതി സിനിമയിൽ പാടുന്നത് വടക്കുംനാഥൻ എന്ന ചിത്രത്തിലാണ്. അത് ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ശ്രീ രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ ശ്രീ ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്കാണ് പാഹിപരം പൊരുളെ എന്ന പാട്ട്‌ ഞാൻ പാടുന്നത്. ശിവരാത്രി ആയതുകൊണ്ട് ഒരു ശിവസ്തുതി ,ശിവതാണ്ഡവം എന്ന രീതിയിൽ ചെയ്യണം എന്നെനിക്ക് തോന്നിയാപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ന്റെ പേരാണ്." മഞ്ജരി പറയുന്നു.

"അദ്ദേഹത്തിന്റെ മനോഹരമായ സംഗീതത്തിൽ മഹോഹരമായ വരികൾ എഴുതാൻ ആദ്യം മനസ്സിൽ വന്നത് ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയുടെ പേരാണ്. ഇത് ഒരു ശിവതാണ്ഡവം ആണ്. അതു മനോഹരമായ രീതിയിൽ സാജന്റെ സംഗീതത്തിൽ ദിൻ നാഥ് ന്റെ വരികൾക്ക് ഞാൻ പാടി. ഒരു കാര്യം കൂടി, സ്വർഗത്തിൽ ഇരുന്നുകൊണ്ട്, രവീന്ദ്രൻമാസ്റ്ററുടെയും, ഗിരീഷ്പുത്തഞ്ചേരി സാറിന്റെയും ആത്മാക്കൾ ഈ കൂട്ടായ്മ കണ്ടു സന്തോഷിച്ചു അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." മഞ്ജരി കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

കെ-പോപ്പും ശിവഭക്തിയും! ആരാണ് ഇന്ത്യക്കാരുടെ മനംകവർന്ന ഈ 'കൊറിയൻ സ്വാമി'?
'സീറോബേസ് വൺ' ; ഒൻപതിൽ നിന്ന് അഞ്ചിലേക്ക്, പ്രമുഖ അംഗങ്ങൾ ഗ്രൂപ്പ് വിടുന്നു