പ്രണയിച്ച് ദീപക്കും പ്രയാഗയും; വീഡിയോ ഗാനം കാണാം

Published : Feb 05, 2020, 06:49 PM IST
പ്രണയിച്ച് ദീപക്കും പ്രയാഗയും; വീഡിയോ ഗാനം കാണാം

Synopsis

 സ്മരണകൾ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനും സിതാര കൃഷ്ണകുമാറുമാണ്

ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം' . ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സ്മരണകൾ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനും സിതാര കൃഷ്ണകുമാറുമാണ്. സച്ചിൻ ബാലുവാണ് സംഗീതം

 
ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എ ശാന്തകുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി സാജൻ എഡിറ്ററുമാണ്. ഫെബ്രുവരി റിലീസായി ചിത്രം തിയേറ്ററിലെത്തും.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി