ഇമ്പമുള്ള മെലഡിയുമായി വീണ്ടും എ ആര്‍ റഹ്മാന്‍; 'ബിഗിലി'ലെ പാട്ടെത്തി

Published : Sep 18, 2019, 05:00 PM IST
ഇമ്പമുള്ള മെലഡിയുമായി വീണ്ടും എ ആര്‍ റഹ്മാന്‍; 'ബിഗിലി'ലെ പാട്ടെത്തി

Synopsis

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന നായകന്‍. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായിക.  

വിജയ് നാകനാവുന്ന ആറ്റ്‌ലി ചിത്രം 'ബിഗിലി'ലെ പാട്ടെത്തി. 'ഉനക്കാക വാഴ നിനൈക്കിറേന്‍' എന്ന് തുടങ്ങുന്ന മെലഡി ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ശ്രീകാന്ത് ഹരിഹരനും മധുര ധര തല്ലൂരിയും ചേര്‍ന്ന് പാടിയിരിക്കുന്നു. വിവേകിന്റേതാണ് വരികള്‍. 

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന നായകന്‍. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായിക. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു തുടങ്ങിയവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 'തെരി'ക്കും 'മെര്‍സലി'നും ശേഷം ആറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രമാണിത്. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി