ഹിന്ദിയിലെ 'മൂക്കുത്തി പാട്ട്' എത്തി: 'മാമാങ്കം' വീഡിയോ സോംഗ്

Published : Oct 25, 2019, 10:03 PM IST
ഹിന്ദിയിലെ 'മൂക്കുത്തി പാട്ട്' എത്തി: 'മാമാങ്കം' വീഡിയോ സോംഗ്

Synopsis

'മൂക്കുത്തിപ്പാട്ടി'ന്റെ അതേ ഈണത്തില്‍ ഹിന്ദി വരികളുമായാണ് വീഡിയോ എത്തിയിരിക്കുന്നത്. മനോജ് യാദവിന്റേതാണ് ഹിന്ദി വരികള്‍.  

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്കം' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകളിലുമാണ് പ്രദര്‍ശനത്തിന് എത്തുന്നത്. 'മൂക്കുത്തി' എന്നാരംഭിക്കുന്ന, ചിത്രത്തിലെ ഒരു വീഡിയോ സോംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അതേ ഗാനത്തിന്റെ ഹിന്ദി പതിപ്പ് പുറത്തെത്തിയിരിക്കുകയാണ്.

'മൂക്കുത്തിപ്പാട്ടി'ന്റെ അതേ ഈണത്തില്‍ ഹിന്ദി വരികളുമായാണ് വീഡിയോ എത്തിയിരിക്കുന്നത്. മനോജ് യാദവിന്റേതാണ് ഹിന്ദി വരികള്‍. പാടിയിരിക്കുന്നത് ഷഷാ തിരുപ്പതി. എം ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി