കാത്തിരിക്കാം ദൃശ്യവിസ്മയത്തിന്; 'മാമാങ്ക'ത്തിലെ ആദ്യഗാനം എത്തി

Published : Oct 21, 2019, 09:35 AM IST
കാത്തിരിക്കാം ദൃശ്യവിസ്മയത്തിന്; 'മാമാങ്ക'ത്തിലെ ആദ്യഗാനം എത്തി

Synopsis

 'മൂക്കുത്തി..' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം എം ജയചന്ദ്രന്‍. ശ്രേയാ ഘോഷാല്‍ പാടിയിരിക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്ക'ത്തിലെ ആദ്യ വീഡിയോഗാനം പുറത്തെത്തി. 'മൂക്കുത്തി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം എം ജയചന്ദ്രന്‍. ശ്രേയാ ഘോഷാല്‍ പാടിയിരിക്കുന്നു.

50 കോടി ബജറ്റില്‍ എത്തുന്ന സിനിമയാണ് മാമാങ്കം. മനോജ് പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാജ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശല്‍. അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്ണ. മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയിലുള്ള സെറ്റിലായിരുന്നു ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്